വൈക്കം: മലയാളത്തിന്റെ പ്രിയഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂർ കൊച്ചൊഴുകയിൽ നാരായണൻനായരുടെയും ലൈലാ കുമാരിയുടെയും മകൻ മിമിക്രി ആർട്ടിസ്റ്റ് എൻ.അനൂപാണ് വരൻ. 10-ന് രാവിലെ 10-നും 11-നും ഇടയ്ക്കുള്ള സമയത്ത് വിജയലക്ഷ്മിയുടെ വസതിയിൽ വിവാഹനിശ്ചയവും മോതിരംമാറ്റ ചടങ്ങും നടക്കും.ഒക്ടോബർ 22-ന് വൈക്കം മഹാദേവക്ഷേത്രത്തിൽ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള സമയത്ത് അനൂപ് വിജയലക്ഷ്മിയെ മിന്നുചാർത്തും. ഇന്റീരിയർ ഡെക്കറേഷൻ കോൺട്രാക്‌ടർ കൂടിയാണ് അനൂപ്. വിജയലക്ഷ്മിയുടെ സംഗീത വൈഭവത്തിൽ ആരാധകനായിരുന്ന അനൂപ് വിജയലക്ഷ്മിയെ ജീവിതപങ്കാളിയായി തിരഞ്ഞെടുക്കുകയായിരുന്നു. കലാരംഗത്തും സംഗീത രംഗത്തും അറിവും പരിചയവുമുള്ള അനൂപിന്റെ വ്യക്തിപ്രഭാവം വിജയലക്ഷ്മിയെ ആകർഷിച്ചു. ഉദയനാപുരം ഉഷാനിവാസിൽ വി.മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. ശാസ്ത്രീയ സംഗീതജ്ഞ, ഗായത്രിവീണ എന്നിവയിൽ പ്രാഗൽഭ്യം തെളിയിച്ചാണ് വിജയലക്ഷ്മി സംഗീതത്തിന്റെ പടവുകൾ താണ്ടിയത്. ‘സെല്ലുലോയ്‌ഡ്’ എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തിൽ പാട്ടും മൂളിവന്നു...’ എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രലോകത്ത് കൂടുതൽ ശ്രദ്ധ നേടിയത്.
from mathrubhumi.latestnews.rssfeed https://ift.tt/2Q8BOuE
via
IFTTT
No comments:
Post a Comment