വെള്ളമിറങ്ങിയപ്പോൾ ഇവർ തിരിച്ചറിഞ്ഞു... വീടില്ലെന്ന സത്യം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 6, 2018

വെള്ളമിറങ്ങിയപ്പോൾ ഇവർ തിരിച്ചറിഞ്ഞു... വീടില്ലെന്ന സത്യം

‘‘മോടെ അച്ഛൻ കൂലിപ്പണി ചെയ്ത് സ്വരുക്കൂട്ടിയതിനൊപ്പം ചിട്ടി പിടിച്ചും ഉള്ള പൊന്നൊക്കെ വിറ്റുമാണ് ഇത്രയെങ്കിലും കെട്ടിപ്പൊക്കിയത്. ഇനിയിതൊക്കെ എന്ന് നേരെയാക്കാനാ...പത്താം ക്ലാസിൽ പഠിയ്ക്കുന്ന കുഞ്ഞ് എത്ര ദിവസമായി സ്കൂളിൽ പോയിട്ട്.. ഓർക്കുമ്പോൾ ഒരെത്തും പിടിയുമില്ല’’ -പറയുമ്പോൾ മിനിയുടെ കണ്ണുകളിൽനിന്ന് കണ്ണീർ ഉരുൾപൊട്ടാൻ തുടങ്ങി. തിരുവല്ല പുളിക്കീഴ് പി.ആർ.എഫ്. കോളനിയിലാണ് രേഷ്മയെന്ന പത്താംക്ളാസുകാരിയും കുടുംബവും കഴിയുന്നത്. സർക്കാർ നല്കിയ മൂന്നുസെന്റ് ഭൂമിയിലാണ് ഇവരുടെ വീട്. പമ്പയാർ കരകവിഞ്ഞപ്പോൾ ക്യാമ്പിലേക്ക് പോയ അവർ മടങ്ങിവന്നപ്പോഴാണ് ഇനി വീടില്ലെന്ന സത്യം അറിഞ്ഞത്. ചെറുതെങ്കിലും സിമന്റ് കട്ടയിൽ നിർമിച്ച രണ്ടുമുറിയുള്ള കെട്ടിടം ഇവർക്ക് കൊട്ടാരമായിരുന്നു. കരകവിഞ്ഞ പമ്പയാർ സർവവും കവർന്നെടുത്തപ്പോൾ ഇവർക്ക് എല്ലാം നഷ്ടമായി. ഓഗസ്റ്റ് 15-നുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വൻമരങ്ങൾ കടപുഴകി വീണാണ് വീട് പൂർണമായി തകർന്നത്. തലേദിവസം കോളനിയിൽ വെള്ളം കയറിയതോടെ ഇവരെ അധികൃതർ ക്യാമ്പിലേക്ക് മാറ്റി. ഒന്നരയാഴ്ചയോളം ഈ ഭാഗത്ത് പുഴയും കരയും തിരിച്ചറിയാൻ പറ്റാത്ത നിലയിൽ വെള്ളമായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന രേഷ്മയ്ക്ക് സ്കൂളിൽ പോകാനും കഴിയുന്നില്ല. പുസ്തകമില്ല, ബാഗില്ല, ഉടുത്തുമാറാൻ തുണിപോലുമില്ല. ക്യാമ്പ് പിരിച്ചുവിട്ടതോടെ പോകാനൊരു ഇടമില്ല. അടുത്ത ബന്ധുക്കളുമില്ല. അയൽവാസിയുടെ കാരുണ്യത്തിലാണ് ഇപ്പോൾ താമസം.


from mathrubhumi.latestnews.rssfeed https://ift.tt/2Q8yAHn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages