പ്രളയത്തിനുശേഷം സംസ്ഥാനത്തെ ഉൾനാടൻ ജലാശയങ്ങളിലെ മീനുകളിൽ രോഗബാധ കണ്ടെത്തി. കായലിലെയും കുളങ്ങളിലെയും വെള്ളത്തിൽ ഉപ്പിന്റെ അംശം കുറഞ്ഞതാണ് രോഗകാരണമെന്ന നിഗമനത്തിലാണ് അധികൃതർ. കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) നടത്തിയ പഠനത്തിലാണ് കൊല്ലം, എറണാകുളം ജില്ലകളിലെ ഉൾനാടൻ ജലാശയ മീനുകളിൽ രോഗബാധ കണ്ടെത്തിയത്. അഴുകി വ്രണം രൂപപ്പെടുന്ന എപ്പിസൂട്ടിക് അൾസറേറ്റീവ് സിൻഡ്രോം (ഇ.യു.എസ്.) എന്ന രോഗമാണ് കണ്ടെത്തിയിട്ടുള്ളത്. കുഫോസിലെ അനിമൽ ഹെൽത്ത് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കൊച്ചി വൈപ്പിനിലും കൊല്ലം ജില്ലയിലെ മൺറോത്തുരുത്തിലുമാണ് പരിശോധന നടത്തിയത്. കരിമീൻ, തിരുത, കണമ്പ്, മാലാൻ എന്നീ മീനുകളിൽ രോഗം കണ്ടെത്തി. രോഗബാധ റിപ്പോർട്ട് ചെയ്തതിനെതുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സാമ്പിളുകൾ പരിശോധിച്ച് കർഷകർക്ക് ജാഗ്രതാനിർദേശം നൽകി. മൺറോത്തുരുത്തിലാണ് രോഗം കൂടുതൽ. ഒട്ടേറെ കുളങ്ങളുള്ള ഇവിടെ പ്രളയജലം കലർന്നത് ജലാശയങ്ങളുടെ താപനിലയിലും ലവണാംശത്തിലും മാറ്റമുണ്ടാക്കി. രോഗം തടയാൻരോഗം പടരുന്നത് തടയാൻ കർഷകർ കുളങ്ങളിൽ കുമ്മായം വിതറി പി.എച്ച്. അളവ് ഉയർത്താം. മീനുകൾ ധാരാളമുള്ള ജലാശയങ്ങളിൽ ഡോളോമൈറ്റ് ഉപയോഗിക്കാം. ഒരേക്കറിന് 10 കിലോഗ്രാം എന്ന തോതിൽ 250 ഗ്രാം പൊട്ടാസ്യം പെർമാംഗനേറ്റും ചേർത്ത് 10 ദിവസത്തിൽ ഒരിക്കൽ എന്ന തോതിലാണ് ഡോളോമൈറ്റ് പ്രയോഗിക്കേണ്ടത്. പി.എച്ച്. അളവ് നിലനിർത്തണംകുമ്മായം ഉപയോഗിച്ച് ജലത്തിലെ പി.എച്ച്. മൂല്യം ഏഴിന് മുകളിലാക്കി നിലനിർത്തിയാൽ രോഗത്തെ തടയാൻ കഴിയും. ഇതിന് കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്.-ഡോ. ദേവിക പിള്ള, അനിമൽ ഹെൽത്ത് ലാബോറട്ടറി മേധാവി, കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല.
from mathrubhumi.latestnews.rssfeed https://ift.tt/2Q8yvU5
via
IFTTT
No comments:
Post a Comment