ജാര്‍ഖണ്ഡിലെ റെയില്‍വേസ്റ്റേഷന് ശ്രീകൃഷ്ണന്റെ പേര്; കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

ജാര്‍ഖണ്ഡിലെ റെയില്‍വേസ്റ്റേഷന് ശ്രീകൃഷ്ണന്റെ പേര്; കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി

റാഞ്ചി: റെയിൽവേ സ്റ്റേഷന് ശ്രീകൃഷ്ണന്റെ പേര് നൽകണമെന്നുള്ള ജാർഖണ്ഡ് സർക്കാരിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു. ഗാർവാ ജില്ലയിലെ നഗർ അന്തേരി റെയിൽവേസ്റ്റേഷനാണ് പേര് മാറി ബൻസിധാർ നഗർ ആകുന്നത്. നഗർ അന്ധേരി ടൗണിനെയും റെയിൽവേ സ്റ്റേഷനെയും ബൻസിധാർ ക്ഷേത്രവുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതിയുടെ ആദ്യനടപടിയായി ആണ് പേര് മാറ്റുന്നത്. കൃഷ്ണക്ഷേത്രമാണ് ബൻസിധാർ. ഉത്തർപ്രദേശിലെ മഥുരയും വൃന്ദാവനുമൊക്കെ പോലെ ബൻസിധാറിൽ വികസനം കൊണ്ടുവരികയാണ് ലക്ഷ്യമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ് അറിയിച്ചു. ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണാ കോൺഷ്യസ്നെസുമായി (ഇസ്കോൺ) ക്ഷേത്രത്തെ ബന്ധിപ്പിക്കാനും ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റെയിൽവേസ്റ്റേഷനുകളുടെയും ഗ്രാമങ്ങളുടെയും നഗരങ്ങളുടെയുമെല്ലാം പേര് മാറ്റണമെങ്കിൽ സംസ്ഥാനങ്ങൾ കേന്ദ്രത്തിൽ നിന്ന് എൻഒസി നേടിയെടുക്കണമെന്നാണ് സർക്കാർ നിർദേശം. content highlights:Central gov. has cleared the Jharkhand government's proposal of renaming a railway station,Garhwa district,Banshidhar Temple


from mathrubhumi.latestnews.rssfeed https://ift.tt/2CoeztV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages