മ്യാന്‍മറില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

മ്യാന്‍മറില്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷ

യങ്കൂൺ: മ്യാൻമറിൽ ദേശീയ സുരക്ഷയ്ക്ക് കോട്ടം തട്ടുന്ന രീതിയിൽ രഹസ്യ വിവരങ്ങൾ ചോർത്തിയെന്ന കേസിൽ രണ്ട് റോയിട്ടേഴ്സ് റിപ്പോർട്ടർമാരെ ഏഴു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയതിലൂടെ വാ ലോൺ (32), ക്യോ സോവോ (28) എന്നിവർ ഒഫിഷ്യൽ സീക്രട്ട് നിയമം ലംഘിച്ചതായി യാങ്കൂൺ കോടതി നിരീക്ഷിച്ചു. മ്യാൻമാറിലെ റാഖിനിൽ പട്ടാളവും പോലീസും ചേർന്ന് പത്ത് റോഹിംഗ്യൻ വംശജരെ വധിച്ചതിനേയും സുരക്ഷാസേന റോഹിംഗ്യൻ വംശജർക്കെതിരെ നടത്തുന്ന അതിക്രമങ്ങളേയും പറ്റി റിപ്പോർട്ട് ചെയ്യുന്നതിനിടെ 2017 ഡിസംബർ 12നാണ് വാ ലോണും ക്യോ സോവോയും അറസ്റ്റ് ചെയ്യപ്പെടുന്നത്. ആരോപണങ്ങൾ മ്യാൻമാർ സർക്കാർ തള്ളിക്കളയുകയാണുണ്ടായത്. ഒഫിഷ്യൽ സീക്രട്ട് നിയമത്തിലെ സെക്ഷൻ 3.1.സി കേസിലകപ്പെട്ട ജേർണലിസ്റ്റുകൾ ലംഘിച്ചതിനാൽ ഏഴ് വർഷത്തെ ശിക്ഷയ്ക്ക് വിധിക്കുന്നതായി കോടതി വിധിയിൽ പറയുന്നു. ഡിസംബർ മുതലുള്ള കാലയളവ് ശിക്ഷാകാലാവധിയിൽ പരിഗണിക്കുമെന്നും കോടതി പറഞ്ഞു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയും യൂറോപ്യൻ യൂണിയനുമുൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ തനിക്ക് ഭയമില്ലെന്നും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നീതിയിലും ജനാധിപത്യത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നതായും വിധി വന്ന ശേഷം വാ ലോൺ പ്രതികരിച്ചു. Content highlights:Two Reuters Reporters Jailed For Seven Years in Landmark Myanmar Secrets Case


from mathrubhumi.latestnews.rssfeed https://ift.tt/2PY6QFv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages