ഹരിയാണ കൂട്ടബലാല്‍സംഗം: സൈനികനും കൂട്ടാളിയും അറസ്റ്റില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ഹരിയാണ കൂട്ടബലാല്‍സംഗം: സൈനികനും കൂട്ടാളിയും അറസ്റ്റില്‍

ചണ്ഡീഗഢ്: ഹരിയാണയിൽ പത്തൊമ്പതുകാരിയെ കൂട്ടബലാൽസംഗം ചെയ്തുവെന്ന കേസിലെ പ്രധാനപ്രതികൾ പിടിയിൽ. സൈനികനായ പങ്കജ്, കൂട്ടാളി മനീഷ് എന്നിവരെയാണ് ഞായറാഴ്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.മഹേന്ദ്രഗഢ് ജില്ലയിലെ സത്നാളിയിൽനിന്നാണ്ഇവർ പിടിയിലായത്. ഇതോടെകേസിലെ എല്ലാ പ്രതികളും പിടിയിലായെന്ന് ഹരിയാന പോലീസ് മേധാവി ബി എസ് സന്ധു അറിയിച്ചതായി എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. മറ്റൊരു പ്രതി നിഷു സെപ്റ്റംബർ പതിനാറിന് അറസ്റ്റിലായിരുന്നു. പ്രതികൾ മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും ലഹരിപാനീയം നൽകിയതിനു ശേഷം കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയുമായിരുന്നു. നർനോൾ മേഖലയിൽനിന്നായിരുന്നു ഇവർ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. സെപ്റ്റംബർ 12നായിരുന്നു പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. സംഭവം വൻപ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. Haryana: Pankaj and Manish, the two prime accused in Rewari gangrape case have been arrested pic.twitter.com/Cq6WebtKcd — ANI (@ANI) September 23, 2018 content highlights:two arrested in connection with haryana gang rape case


from mathrubhumi.latestnews.rssfeed https://ift.tt/2I8VUl0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages