ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിന് ആവേശ വിജയത്തുടക്കം. ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലൂടെ ലിവർപൂൾ പി.എസ്.ജിയെ പരാജയപ്പെടുത്തി. രണ്ടു ഗോളിന് പിന്നിൽ നിന്ന ശേഷം തിരിച്ചുവന്ന പി.എസ്.ജിയെ 91-ാം മിനിറ്റിൽ ഫെർമീന്യോയുടെ ഗോളിലൂടെ ലിവർപൂൾ വീഴ്ത്തുകയായിരുന്നു. കളി തുടങ്ങി 30-ാം മിനിറ്റിൽ ഡാനിയൽ സ്റ്ററിഡ്ജിന്റെ ഹെഡ്ഡറിലൂടെ ലിവർപൂൾ ലീഡെടുത്തു. ആറു മിനിറ്റിനുള്ളിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മിൽനർ ലീഡ് ഇരട്ടിയാക്കി. എന്നാൽ വിട്ടുകൊടുക്കാൻ പി.എസ്.ജി തയ്യാറായിരുന്നില്ല. 40-ാം മിനിറ്റിൽ ബെൽദിയം താരം മുനിയറിലൂടെ പി.എസ്.ജി ഒരു ഗോൾ തിരിച്ചടിച്ചു. ഒരു ഇടങ്കാലൻ ഫിനിഷിലൂടെ ആയിരുന്നു മുനിറയറിന്റെ ഗോൾ. പിന്നീട് 83-ാം മിനിറ്റിൽ എംബാപ്പെയിലൂടെ പി.എസ്.ജി ഒപ്പമെത്തി. ഇതോടെ ലിവർപൂൾ ആരാധകർ നിരാശരായി. കളി കൈവിട്ടുപോയെന്ന് ആരാധകർ കരുതിയ നിമിഷം. പക്ഷേ പകരക്കാരനായി എത്തിയ ഫെർമീന്യോ മത്സരം ലിവർപൂളിന് അനുകൂലമാക്കി. ബോക്സിനുള്ളിൽ വെച്ചുള്ള ഫിർമീന്യോയുടെ വലങ്കാലൻ ഷോട്ട് വല ചുംബിച്ചു. ലിവർപൂളിന് വിജയം. മറ്റു മത്സരങ്ങളിൽ ഇന്റർ മിലാനും ബൊറൂസിയ ഡോർട്ടുമുണ്ടും അത്ലറ്റിക്കോ മാഡ്രിഡും വിജയിച്ചു. ടോട്ടൻഹാമിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഇന്റർ മിലാൻ പരാജയപ്പെടുത്തിയത്. ക്ലബ്ബ് ബ്രൂഗിനെതിരെ ഒരൊറ്റ ഗോളിനായിരുന്നു ഡോർട്ട്മുണ്ടിന്റെ വിജയം. സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡ് 2-1ന് മൊണോക്കോയെ പരാജയപ്പെടുത്തി. ഷാൽക്കെയും പോർട്ടോയും തമ്മിലുള്ള മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞു. GOAL! Super-sub Roberto #Firmino twists and turns in the box before rifling the ball into the bottom corner! Liverpool 3-2 PSG pic.twitter.com/j982e87syA — KING SALAH (@LfcNo10) September 18, 2018 Content Highlights: Champions League Liverpool vs PSG Roberto Firmino
from mathrubhumi.latestnews.rssfeed https://ift.tt/2D6UZm9
via
IFTTT
No comments:
Post a Comment