'മെഡല്‍ മാത്രമല്ല, പോക്കറ്റ് മണിയും ഒരു ലക്ഷം രൂപയും കേരളത്തിന് നല്‍കുന്നു' സീമ പുനിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

'മെഡല്‍ മാത്രമല്ല, പോക്കറ്റ് മണിയും ഒരു ലക്ഷം രൂപയും കേരളത്തിന് നല്‍കുന്നു' സീമ പുനിയ

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ മെഡലിലൂടെയും നിലപാടിലൂടെയും ഇന്ത്യയുടെ അഭിമാനമാവുകയാണ് ഡിസ്ക്കസ് ത്രോ താരം സീമ പുനിയ. കഴിഞ്ഞ ദിവസം ഡിസ്ക്ക്സ് ത്രോയിൽ ലഭിച്ച വെങ്കലം പ്രളയത്തിൽ നിന്ന് കര കയറുന്ന കേരളത്തിനാണ് സീമ പുനിയ സമർപ്പിച്ചത്. മലയാളി താരങ്ങളായ ജിൻസണും അനസും നീനയും വിസ്മയയുമെല്ലാം മെഡൽ നേട്ടം കേരളത്തിന് സമർപ്പിച്ചിട്ടുണ്ടെങ്കിലും മലയാളിയല്ലാത്ത ഒരു അത്ലറ്റ് ഏഷ്യൻ ഗെയിംസിലെ മെഡൽ നേട്ടം ആദ്യമായാണ് കേരളത്തിന് സമർപ്പിക്കുന്നത്. അതു മാത്രമല്ല, ജക്കാർത്തയിൽ പോക്കറ്റ് മണിയായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ നൽകിയ 700 യു.എസ് ഡോളറും (ഏകദേശം 50000 രൂപ) വ്യക്തിപരമായി ഒരു ലക്ഷം രൂപയും കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന് സീമ വ്യക്തമാക്കി. കൂടാതെ മറ്റു താരങ്ങളോടും കേരളത്തിന് വേണ്ടി സീമ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. മറ്റു കായികതാരങ്ങൾ പോക്കറ്റ് മണിയുടെ 50 ശതമാനം എങ്കിലും നൽകണമെന്നും മെഡൽ നേട്ടം ആഘോഷിക്കില്ലെന്നും സീമ പറഞ്ഞു. ജക്കാർത്തയിൽ 62.26 മീറ്റർ എറിഞ്ഞാണ് സീമ മൂന്നാമതെത്തിയത്. മുപ്പത്തിയഞ്ചുകാരിയായ സീമയുടെ സീസണിലെ മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സീമ പൂനിയ സ്വർണം നേടിയിരുന്നു. Content Highlights: Will Give Asiad Pocket Money To Kerala Flood Victims: Seema Punia


from mathrubhumi.latestnews.rssfeed https://ift.tt/2C4FwTb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages