ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 ലേക്ക് ഉയർത്തുന്നതിനുള്ള നിർമ്മാണ പ്രവൃത്തികൾ തങ്ങൾ തുടങ്ങിയതായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി. സുപ്രീംകോടതിയിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ജലനിരപ്പ് 152 അടിയാക്കും. അതിനായി അണക്കെട്ട് ബലപ്പെടുത്തുന്നതിനുള്ള പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നതെന്നും പളനിസാമി പറഞ്ഞു. കേരളത്തിൽ പ്രളയമുണ്ടായത് മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നുവിട്ടത് കൊണ്ടല്ല. സുപ്രീംകോടതിയിൽ നിന്ന് തമിഴ്നാടിന് അനുകൂല വിധിയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് കേരളം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സേലത്ത് മാധ്യമങ്ങളോടാണ് തമിഴ്നാട് മുഖ്യമന്ത്രി ഇങ്ങനെ പ്രതികരിച്ചത്. നേരത്തെ 136 ൽ നിന്ന് 142 അടിയാക്കി ഉയർത്താൻ സുപ്രീംകോടതി അനുമതി നൽകിയപ്പോഴും തമിഴ്നാടിന് തൃപ്തികരമായിരുന്നില്ല. 152 അടിയിലേക്കെത്തിക്കുക എന്നതായിരുന്നു ജയലളിത സർക്കാരിന്റെയും നിലപാട്. ആ നിലപാടിൽ നിന്ന് ഒരടി പിന്നോട്ടില്ല എന്നുതന്നെയാണ് എടപ്പാടി പളനിസാമിയുടെ വാക്കുകൾ സൂചിപ്പിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2Nz7hoa
via
IFTTT
No comments:
Post a Comment