ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദമോദിയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫാൽ കരാറുമായി ബന്ധപ്പെട്ട് ദി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് രാഹുലിന്റെ വിമർശനം. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം നിറഞ്ഞ വിമർശനം. റഫാൽ കരാറിനെ ആഗോള അഴിമതിയെന്ന് വിശേഷിപ്പിക്കുന്ന രാഹുൽ റഫാൽ വിമാനം ഇപ്പോൾ ഏറെ ഉയരത്തിലും വേഗത്തിലും പറക്കുകയാണെന്നും രണ്ടാഴ്ചക്കുളളിൽ ഈ വിമാനം ബങ്കറുകൾ തകർക്കുന്ന ശക്തിയേറിയ ബോംബുകൾ വർഷിക്കുമെന്നും ട്വീറ്റ് ചെയ്തു.റഫാൽ ഇടപാടിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരാനുണ്ട് എന്ന സൂചനയാണ് രാഹുൽ ട്വീറ്റിലൂടെ നൽകുന്നത് Globalised corruption. This #Rafale aircraft really does fly far and fast! Its also going to drop some big bunker buster bombs in the next couple of weeks. Modi Ji please tell Anil, there is a big problem in France. https://t.co/tvL7HMBPFN — Rahul Gandhi (@RahulGandhi) August 31, 2018 ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാൻസ്വ ഒലാന്ദയുടെ കാമുകി ജൂലി ഗായെയുടെ റൂഷ് ഇന്റർനാഷണലും റിലയൻസ് എന്റർടെയ്ൻമെന്റും റഫാൽ ധാരണാപത്രം ഒപ്പിടുന്നതിനു രണ്ടുദിവസം മുൻപ് സിനിമാനിർമാണത്തിന് ധാരണയായതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രം വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2C2qywK
via
IFTTT
No comments:
Post a Comment