ചിറ്റാരിക്കൽ: കാസർകോട് ചിറ്റാരിക്കലിൽ അമ്മയെയും മകനെയും തട്ടിക്കൊണ്ടുപോയതായി പരാതി. വെള്ളയടുക്കത്ത് മനുവിന്റ ഭാര്യ നീനു മകൻ സായികൃഷ്ണ എന്നിവരെയാണ് കാണാതായത്. രാവിലെ പത്ത് മണിയോടെ വീട്ടിൽ നിന്ന് നീനുവിനെയും രണ്ടരവയസ്സുള്ള മകനെയും കാണാതായതായി പോലീസിന് മനു നൽകിയ പരാതിയിൽ പറയുന്നു. മെക്കാനിക്കായ മനു രാവിലെ ജോലിക്ക് പോയിരുന്നു. ഫോണിൽ വിളിച്ചപ്പോൾ വീട്ടിൽ ആക്രിക്കച്ചവടക്കാരെത്തിയിട്ടുണ്ടെന്ന് നീനു മനുവിനോട് പറഞ്ഞിരുന്നു. തുടർന്ന് വീട്ടിലെത്തിയപ്പോൾ നീനുവിനെയും മകനെയും കാണാനില്ലായിരുന്നു എന്നാണ് മനു പോലീസിന് നൽകിയ മൊഴി. വീടിനുള്ളിൽ ഭക്ഷണവും പാത്രങ്ങളും ചിതറിക്കിടക്കുന്ന നിലയിലാണ്. ജില്ലാ പോലീസ് മേധാവി ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. നീനുവിന്റെ ഫോണിലേക്ക് വന്ന കോളുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. content highlights:mother and baby were found missing under mysterious circumstances, Mother and son missing, chitarikkal missing case
from mathrubhumi.latestnews.rssfeed https://ift.tt/2PU4wiT
via
IFTTT
No comments:
Post a Comment