ന്യൂഡൽഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി. പപ്പുവിൽനിന്ന് ഗപ്പു (പരദൂഷണം) വിലേക്കുള്ള യാത്രയാണ് രാഹുൽ ഗാന്ധി നടത്തുന്നതെന്നും രാഹുലിന്റേത് യുക്തിരഹിതമായ പ്രസ്താവനകളാണെന്നും അദ്ദേഹം ആരോപിച്ചു. പപ്പുവിൽനിന്ന് ഗപ്പുവിലേക്ക് സഞ്ചരിക്കുന്ന ഒരാൾ സ്വാഭാവികമായും യുക്തിരഹിതമായി മാത്രമേ സംസാരിക്കൂ. അഴിമതികളുടെ സൂത്രധാരൻമാർ എവിടെ നോക്കിയാലും അഴിമതികൾ മാത്രമേ കാണൂ. അവർക്ക് രാജ്യത്തിന്റെ വികസനവും വളർച്ചയും ഭരണമികവും കാണാനാവില്ല- നഖ്വി പറഞ്ഞു. റഫാൽ ഇടപാടിൽ അഴിമതി ആരോപിച്ച് കോൺഗ്രസ് നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാൻ ബിജെപി ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ദേശീയ സുരക്ഷയെ അപകടത്തിലാക്കുന്ന വിധത്തിലുള്ളതാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇന്ത്യക്കാർക്ക് രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിയുണ്ടെന്നും രാഹുൽ നുണപ്രചാരണമാണ് നടത്തുന്നതെന്നും ബിജെപി അധ്യക്ഷൻ അമിത് ഷായും ആരോപിച്ചിരുന്നു. Content Highlights:From Pappu to Gappu, Naqvi mocks Rahul gandhi, Rafale deal
from mathrubhumi.latestnews.rssfeed https://ift.tt/2Nz7846
via
IFTTT
No comments:
Post a Comment