മുംബൈ: രാജ്യത്തെ ജയിലുകളുടെ അവസ്ഥ മോശമാണ് എന്ന കാരണം കൊണ്ട് കോടികൾ തട്ടി രാജ്യം വിടുകയും ഇന്ത്യയിലെ നിയമത്തിന് പിടിതരാതെവിദേശത്ത് കഴിയുന്ന പണക്കാരായ പ്രതികളെ താമസിപ്പിക്കാനായി യൂറോപ്യൻ ശൈലിയിലുള്ള ജയിൽ ഒരുങ്ങുന്നു. വിജയ് മല്യയെ പോലുള്ളവർ ഉന്നയിച്ച പരാതി കൂടി കണക്കിലെടുത്താണിത്. ഇവർക്കായി എല്ലാവിധ സൗകര്യങ്ങളുമുള്ള യൂറോപ്യൻ ശൈലിയിലുള്ള സെല്ലുകൾ മുംബൈ ആർതർ റോഡ് ജയിലിൽ പണിയാനാണ് മഹാരാഷ് ട്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരത്തിൽ എല്ലാ മനുഷ്യാവകാശ മാനദണ്ഡങ്ങളും പാലിച്ചുള്ള സെല്ലുകളാകും ഒരുക്കുക വിജയ് മല്യയും നീരവ് മോദിയെയും മെഹുൽ ചോസ്കിയെയും പോലുളള പ്രതികളെ ഉദ്ദേശിച്ചാണ് സർക്കാർ ഈ നീക്കം നടത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ജയിൽ വളപ്പിലെ പഴയ കെട്ടിടങ്ങൾ മാറ്റിയായിരിക്കും ഒരാൾക്ക് മാത്രം താമസിക്കാവുന്ന ഈ ജയിൽ മുറികൾ നിർമ്മിക്കുന്നത്. സാധാരണ ജയിൽ മുറികളിൽ നിന്ന് വ്യത്യസ്തമായി നല്ല കാറ്റും വെളിച്ചവും ഉള്ളതായിരിക്കും ഈ മുറികൾ. രാജ്യത്തിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയ പ്രതികൾ കീഴടങ്ങാൻ മടിക്കുന്നത് നമ്മുടെ മോശം ജയിലുകൾ കാരണമാണ്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാവണം - മഹാരാഷ്ട്ര സർക്കാരിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിജയ് മല്യയെയും മെഹുൽ ചോക്സിയെയും പോലുള്ള നിരവധി കോടീശ്വരന്മാരായ പ്രതികളാണ് കീഴടങ്ങാതിരിക്കാനുള്ള കാരണമായി ഇന്ത്യയിലെ ജയിലുകളുടെ മോശം സ്ഥിതി ചൂണ്ടിക്കാട്ടുന്നത്. ഇത് പ്രതിരോധിക്കാനായി ഇന്ത്യയിലെ മികച്ച ജയിലായ ആർതർ റോഡ് ജയിലിലെ ബാരക് നമ്പർ 12 സെല്ലുകളുടെ വീഡിയോ തയ്യാറാക്കി സി.ബി.ഐ ബ്രിട്ടീഷ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇത്തരം ജയിലുകളിൽ യൂറോപ്യൻ ശൈലിയിലുള്ള ശുചിമുറികളും പ്രത്യേക വാഷ്ബേസിനും ഷവറും ഉണ്ടാകും. മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി ഛഗൻ ഭുജ്ബാൽ ഉൾപ്പടെയുള്ള വി.ഐ.പി പ്രതികളെ താമസിപ്പിച്ചിരുന്നത് ആർതർ റോഡ് ജയിലിലെ ഈ ബാരക് നമ്പർ 12 സെല്ലുകളിലായിരുന്നു. content highlights:Mumbais Arthur Road Jail to Have European-Style Cells for Fugitive Millionaires
from mathrubhumi.latestnews.rssfeed https://ift.tt/2PU3PWK
via
IFTTT
No comments:
Post a Comment