സേലം: പ്രളയക്കെടുതിയില്‍ നിന്നു മോചിതമാകും മുന്‍പ് കേരളത്തിനു നേരെ വെല്ലുവിളിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. അതിനുള്ള നിര്‍മ്മാണപ്രവര്‍ത്തികളുമായി മുന്നോട്ടുപോകുമെന്നും പളനിസ്വാമി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ തമിഴ്‌നാടിന് അനുകൂലമായി വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നുവിട്ടതുമൂലം പെരിയാറിലേക്കുവന്ന ജലപ്രവാഹമാണ് പ്രളയത്തിന് കാരണമെന്ന കേരളത്തിന്റെ വാദം തെറ്റാണ്. കേരളം അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നു. തെറ്റായ വാര്‍ത്തകളാണ് നല്‍കുന്നത്.
മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് തമിഴ്‌നാടിന് അനുകൂലമായ വിധി വരുമെന്ന് അറിയാവുന്നതുകൊണ്ടാണ് കേരളം ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്നും പളനിസ്വാമി പറഞ്ഞു.
from mangalam.com https://ift.tt/2LCr18B
via IFTTT
No comments:
Post a Comment