ജക്കാര്‍ത്ത: 18-ാം ഏഷ്യന്‍ ഗെയിംസിന്റെ പതിമൂന്നാം ദിനം ഇന്ത്യന്‍ പ്രതീക്ഷയുണര്‍ത്തി വനിതാ സ്‌ക്വാഷ് ടീം. നിലവിലെ ചാമ്പ്യന്മാരായ മലേഷ്യയെ തകര്‍ത്ത് സ്‌ക്വാഷില്‍ വനിതാ വിഭാഗം ടീം ഫൈനലില്‍. മലേഷ്യയെ 2-0 ന് തകര്‍ത്താണ് ഇന്ത്യന്‍ വനിതകളുടെ കുതിപ്പ്. ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന, മലയാളികളായ ദീപിക പള്ളിക്കല്‍, സുനന്യ കുരുവിള എന്നിവരാണ് ടീമില്‍.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇന്ത്യന്‍ വനിതാ ടീം ഫൈനലിലെത്തുന്നത്. ഇഞ്ചിയോണ്‍ ഗെയിംസില്‍ മലേഷ്യയോട് പരാജയപ്പെട്ടാണ് ഇന്ത്യന്‍ വനിതകള്‍ വെള്ളിത്തിളക്കം അണിഞ്ഞത്. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ജപ്പാനോ ഹോങ്കോങ്ങോ ആകും ഇന്ത്യയുടെ എതിരാളികള്‍. വനിതാ സിംഗിള്‍സില്‍ ദീപികയും ജോഷ്‌നയും വെങ്കലം നേടിയിരുന്നു.
News Flash: Now this is big folks......India topple top seeds Malaysia 2-0 in Women's Team Event Semis to storm into GOLD Medal match Joshna Chinappa beat legend Nicol David 12-10, 11-9, 6-11, 10-12, 11-9 in 1st match How amazing is that! #AsianGames2018 pic.twitter.com/WrJl8Fpiv1— India@AsianGames2018 (@India_AllSports) August 31, 2018
അതേസമയം ഇന്നു വൈകിട്ട് നടക്കുന്ന വനിതാ ഹോക്കി ഫൈനലില്‍ ഇന്ത്യ ജപ്പാനെ നേരിടും. സുവര്‍ണ്ണ പ്രതീക്ഷയായിരുന്ന പുരുഷ ഹോക്കിയില്‍ ഇന്നലെ നടന്ന സെമിയില്‍ ഇന്ത്യ മലേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടിരുന്നു. ഇനി വെങ്കലത്തിനായി ഇന്ത്യ മത്സരിക്കും. ബോക്‌സിങ്ങില്‍ മെഡലുറപ്പിച്ചിരുന്ന വികാസ് കൃഷ്ണന്‍ സെമിയില്‍ നിന്ന് പിന്മാറി. ഇതോടെ വികാസ് കൃഷ്ണന്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കണ്ണിനേറ്റ പരിക്കിനെ തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് താരം പിന്മാറിയത്. 74 കിലോഗ്രാം വിഭാഗത്തിലാണ് വികാസ് കൃഷ്ണന്‍ മെഡലുറപ്പിച്ചിരുന്നത്. ഇതുവരെ 13 സ്വര്‍ണ്ണവും 21 വെള്ളിയും 25 വെങ്കലവും ഉള്‍പ്പെടെ 59 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.
Reports coming in folks that Vikas Krishan (Boxing-75 kg) has pulled out of upcoming Semis bout because of an eye injury that he sustained in earlier bout By virtue of reaching Semis, he is already assured of a medal #AsianGames2018— India@AsianGames2018 (@India_AllSports) August 31, 2018
from mangalam.com https://ift.tt/2NzIosx
via IFTTT
No comments:
Post a Comment