ജോഷ്‌നയുടേയും ദീപികയുടേയും മധുരപ്രതികാരം; മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ ഫൈനലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

ജോഷ്‌നയുടേയും ദീപികയുടേയും മധുരപ്രതികാരം; മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യ ഫൈനലില്‍

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ മലേഷ്യയെ അട്ടിമറിച്ച് ഇന്ത്യൻ വനിതകൾ ഫൈനലിലേക്ക് മുന്നേറി. നിലവിലെ സ്വർണ മെഡലുകാരെ 2-0ത്തിന് തോൽപ്പിച്ചാണ് ഇന്ത്യ വെള്ളിയെങ്കിലും ഉറപ്പിച്ചത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ തോൽപ്പിച്ചാണ് മലേഷ്യ സ്വർണം നേടിയത്. അതിന് മധുരപ്രതികാരം ചെയ്യാനും ഇന്ത്യൻ വനിതകൾക്കായി. എട്ടു തവണ ലോകചാമ്പ്യയായ നിക്കോൾ ഡേവിഡിനെതിരേലോക 16-ാം റാങ്കുകാരിയായ ജോഷ്ന ചിന്നപ്പ പുറത്തെടുത്ത പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. സ്കോർ: 12-10,11-9, 6-11,10-12,11-9. ആദ്യ മത്സരത്തിൽ തന്നെ അട്ടിമറി വിജയത്തിലൂടെ ജോഷ്ന ലീഡ് നൽകിയതോടെ ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിച്ചു. രണ്ടാം മത്സരത്തിൽ ലൗ വീ വേനെ ദീപിക പള്ളിക്കൽ അനായാസം കീഴടക്കി. സ്കോർ: 11-2,11-9,11-7. സുനൈന കുരുവിളക്കും തൻവി ഖന്നയുമാണ് ഇന്ത്യൻ ടീമിലെ മറ്റു താരങ്ങൾ. ജപ്പാനെ തോൽപ്പിച്ചെത്തിയ ഹോങ്കോങ്ങുമായാണ് സ്വർണ മെഡലിനായി ഇന്ത്യ മത്സരിക്കുക. മത്സരത്തിനിടെ ദീപിക ഫോട്ടോ: ബി മുരളികൃഷ്ണൻ അതേസമയം നിലവിലെ സ്വർണമെഡൽ ജേതാക്കളായ ഇന്ത്യൻ പുരുഷ ടീം ഹോങ്കോങ്ങിനോട് പരാജയപ്പെട്ട് വെങ്കലത്തിലൊതുങ്ങി. 2-0ത്തിനാണ് സൗരവ് ഘോഷാലടങ്ങുന്ന ഇന്ത്യൻ ടീമിനെ ഹോങ്കോങ് തോൽപ്പിച്ചത്. നേരത്തെ വനിതാ സിംഗിൾസിൽ ജോഷ്ന ചിന്നപ്പയും ദീപിക പള്ളിക്കലും വെങ്കലം നേടിയിരുന്നു. പുരുഷ സിംഗിൾസിൽ സൗരവ് ഘോഷാലും ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചു. സെമിയിൽ മലേഷ്യൻ താരങ്ങളോട് തോറ്റതോടെയാണ് ജോഷ്നയും ദീപികയും വെങ്കലത്തിലൊതുങ്ങിയത്. ടീമിനത്തിൽ അതേ താരങ്ങളെ തോൽപ്പിക്കാനായതോടെ ഇരുവർക്കും ഈ വിജയം മധുരപ്രതികാരം കൂടിയായി. ഫൈനലിലേക്ക് മുന്നേറിയപ്പോൾ ദീപികയുടെ ആഹ്ളാദം ഫോട്ടോ: ബി മുരളികൃഷ്ണൻ Content Highlights: Joshna Chinappa Stuns 8-time World Champ Nicol David Takes India into Final


from mathrubhumi.latestnews.rssfeed https://ift.tt/2PUy1B4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages