പെട്രോള്‍ 99.99 കടന്നാല്‍ എന്തു ചെയ്യും:ആശയക്കുഴപ്പത്തില്‍ പമ്പുടമകള്‍, ട്രോളുകള്‍ക്കും പഞ്ഞമില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

പെട്രോള്‍ 99.99 കടന്നാല്‍ എന്തു ചെയ്യും:ആശയക്കുഴപ്പത്തില്‍ പമ്പുടമകള്‍, ട്രോളുകള്‍ക്കും പഞ്ഞമില്ല

ന്യൂഡൽഹി: ഇന്ധനവില അനുദിനം കുതിച്ചുയരുകയാണ്. വാഹനം ഉപയോഗിക്കുന്നവരുടെ കീശ കാലിയാക്കുന്നതിൽ പ്രധാനപങ്ക് വഹിച്ചുകൊണ്ടാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലവർധന.വില എവിടെ വരെ പോകുമെന്നുമെന്ന് ആശങ്കപ്പെടുകയാണ് ജനം.അതിനിടെ വില 99.99 കടന്നാൽ എന്ത് ചെയ്യുമെന്ന ആശയക്കുഴപ്പത്തിലാണ് പമ്പുടമകൾ കോഴിക്കോട് പെട്രോളിന് ലിറ്ററിന് 83 രൂപ 99 പൈസയാണ് ശനിയാഴ്ച്ചത്തെ വില. ഇന്ധനവില വർധന ലിറ്ററിന് 100 രൂപ എത്തിയാൽ പിന്നെ പേടിക്കേണ്ടതില്ലെന്നാണ്ഇന്ധന ഉപയോക്താക്കളിലെ ട്രോളന്മാരുടെ കണ്ടുപിടുത്തം. അതിന് പറയുന്ന കാരണമാണ് രസകരം. ലിറ്ററിന് 100 രൂപ കടന്നാൽ,ഇന്ധനം നിറയ്ക്കുമ്പോൾ അളവും വിലയും രേഖപ്പെടുത്തുന്ന മെഷീനിൽ അത് രേഖപ്പെടുത്തുക 100 രൂപ എന്നാവില്ല. പകരം അതിനുശേഷമുള്ള പൈസ എന്ന കണക്കിനാണ്. എങ്ങനെ അഞ്ചക്കം രേഖപ്പെടുത്തുമെന്നതാണ് പ്രശ്നം സെപ്റ്റംബർ 8ന് ഒക്ടെയ്ൻ പെട്രോളിന്റെ വില 100.33 പൈസയിലെത്തിയിരുന്നു. അന്ന് ഒരു ലിറ്റർ പെട്രോൾ അടിച്ചപ്പോൾ മെഷീനിൽ കാണിച്ചത് വില 33 പൈസ എന്നായിരുന്നു! ഇന്ധനവില ഉയരുന്തോറും കുഴപ്പത്തിലാകുക പെട്രോൾ പമ്പ് ജീവനക്കാർ കൂടിയാണ്. മെഷീനിനെ ആശ്രയിച്ച് വില ഈടാക്കാൻ നിന്നാൽ പണി പാളുമെന്ന് ഇവർ പറയുന്നു. അതുകൊണ്ട് മനക്കണക്ക്കൂട്ടിയും എഴുതിക്കൂട്ടിയും ഉപയോക്താക്കളിൽ നിന്ന് വില ഈടാക്കേണ്ട അവസ്ഥയാണ് അവർക്കുണ്ടാവുക.


from mathrubhumi.latestnews.rssfeed https://ift.tt/2D1kdT3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages