മുംബൈ: തുടർച്ചയായ നഷ്ടങ്ങൾക്കൊടുവിൽ രണ്ടാംദിവസവും ഓഹരി സൂചികയിൽ നേട്ടം. സെൻസെക്സ് 61 പോയന്റ് നേട്ടത്തിൽ 36713ലും നിഫ്റ്റി 25 പോയന്റ് ഉയർന്ന് 11093ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1139 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 488 ഓഹരികൾ നഷ്ടത്തിലുമാണ്. ഇന്ത്യബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ലുപിൻ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, സിപ്ല, ആക്സിസ് ബാങ്ക്, ഇൻഫോസിസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2OLMpKJ
via
IFTTT
No comments:
Post a Comment