അമ്മയും ഭാര്യയും കൈയടിച്ചു; കോലി ഖേല്‍രത്‌ന ഏറ്റുവാങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 26, 2018

അമ്മയും ഭാര്യയും കൈയടിച്ചു; കോലി ഖേല്‍രത്‌ന ഏറ്റുവാങ്ങി

ന്യൂഡൽഹി: ഇന്ത്യക്ക് അഭിമാന നിമിഷം സമ്മാനിച്ച കായികപ്രതിഭകൾക്ക് രാജ്യത്തിന്റെ ആദരം. പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ഭാരോദ്വഹനത്തിൽ ലോക ചാമ്പ്യനായ മീരാബായി ചാനുവും രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങി. ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ സ്വർണവും വെള്ളിയും നേടിയ മലയാളി അത്ലറ്റ് ജിൻസൺ ജോൺസൺ അടക്കം 20 പേർ അർജുന പുരസ്കാരം സ്വീകരിച്ചു. കായികരംഗത്തെ ആജീവനാന്ത സംഭാവനയ്ക്കുള്ള ധ്യാൻചന്ദ് പുരസ്കാരം മലയാളിയായ ബോബി അലോഷ്യസിനും രാഷ്ട്രപതി സമ്മാനിച്ചു. സച്ചിൻ തെണ്ടുൽക്കർക്കും എംഎസ് ധോണിയ്ക്കും ശേഷം ഈ ബഹുമതി നേടുന്ന ക്രിക്കറ്റ് താരമാണ് വിരാട്. തുടർച്ചയായ മൂന്ന് വർഷം നാമനിർദ്ദേശപ്പെട്ടതിന് ശേഷമാണ് വിരാടിനെ തേടി പുരസ്കരാമെത്തുന്നത്. ജിൻസൺ അർജുന പുരസ്കാരം ഏറ്റുവാങ്ങുന്നു ഫോട്ടോ: പി.ജി ഉണ്ണികൃഷ്ണൻ ഭാര്യ അനുഷ്കാ ശർമ്മയേയും അമ്മയേയും സാക്ഷി നിർത്തിയാണ് വിരാട് പുരസ്കാരം ഏറ്റുവാങ്ങിയത്. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ 48 കിലോ ഗ്രാം വിഭാഗത്തിൽ സ്വർണം നേടിയാണ് ചാനു രാജ്യത്തിന്റെ അഭിമാനമായി മാറിയത്. കോമൺവെൽത്ത് ഗെയിംസിലും മെഡൽ നേടിയിരുന്നു. എന്നാൽ പരുക്ക് മൂലം താരത്തിന് ഏഷ്യൻ ഗെയിംസ് നഷ്ടമായിരുന്നു. കഴിഞ്ഞ മാസം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിലെ പ്രകടനമാണ് ജിൻസണിന് അർജുന അവാർഡ് നേടി കൊടുത്തത്. 1500 മീറ്ററിൽ ജിൻസൺ സ്വർണം നേടിയിരുന്നു. 800 മീറ്ററിൽ വെളളിയും ജിൻസൺ സ്വന്തമാക്കിയിരുന്നു. കോഴിക്കോട് ചക്കിട്ടപാറ കുളച്ചൽ ജോൺസണിന്റെയും ഷൈലജയുടെയും മകനാണ് സൈനികനായ ജിൻസൺ. #NationalSportsAwards2018 : Indian cricket captain @imVkohli receives #RajivGandhiKhelRatnaAward , 2018 pic.twitter.com/94DuI18MwV — Doordarshan News (@DDNewsLive) September 25, 2018 Content Highlights: Anushka Sharma cheers Virat Kohli as he receives Khel Ratna Award


from mathrubhumi.latestnews.rssfeed https://ift.tt/2DwVOVv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages