പ്രളയത്തിൽ തകർന്ന പമ്പ പുനരുജ്ജീവനത്തിന് സംസ്ഥാന സർക്കാറിന്റെ ആവശ്യപ്രകാരം എത്തിയ ടാറ്റാ ഗ്രൂപ്പ് പ്രാഥമിക പ്രവർത്തനം തുടങ്ങി. 60 ദിവസംകൊണ്ട് പമ്പ തീർഥാടകസൗഹൃദമാക്കുകയാണ് ലക്ഷ്യം. പ്രവൃത്തിയുടെ പ്രാഥമിക രൂപരേഖ സർക്കാരിനും ദേവസ്വം ബോർഡിനും കൈമാറി. പമ്പ നവീകരണത്തിന് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ പൊതുമരാമത്തുവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമലാവർധൻ റാവു, ദേവസ്വം സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ എന്നിവരുമായി സംഘം ചർച്ച നടത്തി. ആദ്യം ചെയ്യുന്നത് * പമ്പാ മണപ്പുറത്തെ അവശിഷ്ടങ്ങൾ നീക്കൽ. * പമ്പയിൽ അടിഞ്ഞുകൂടിയ മണൽ പുഴയുടെ ഒഴുക്ക് ഉറപ്പാക്കുംവിധം നിരത്തുകയോ മാറ്റുകയോ ചെയ്യൽ. * സർവീസ് റോഡിനോടുചേർന്ന് അടിഞ്ഞിട്ടുള്ള മണൽ നിരത്തി പുതിയ മണപ്പുറം തയ്യാറാക്കൽ. * താത്കാലിക ശൗചാലയം മാസപൂജാസമയത്തേക്ക് ഒരുക്കുക മണ്ഡലകാലത്തേക്ക് ചെയ്യുന്നത് * തകരാറിലായ ശൗചാലയങ്ങൾ നീക്കി പുതിയത് ഒരുക്കുക. പമ്പ ഒഴിവാക്കിയാകും പുതിയത് പണിയുക * മാലിന്യസംസ്കരണ പ്ലാന്റ് പുതിയത് പണിയണോ നിലവിലുള്ളത് നവീകരിക്കണോ എന്ന് പരിശോധിക്കും. * പമ്പാ യു ടേൺ മുതൽ ആറാട്ടുകടവുവരെ 297 മീറ്റർ ദൂരത്തിൽ ഇടിഞ്ഞ മതിൽ നിർമാണം. *പമ്പയിൽ താത്കാലിക ക്യൂ കോംപ്ലക്സ്. സീസൺ കഴിഞ്ഞാൽ ഇത് അഴിച്ചുമാറ്റും. *ത്രിവേണി പാലത്തോടുചേർന്ന് ബെയ്ലി മാതൃകയിൽ താത്കാലികപാലം. നിലയ്ക്കൽ * 1000 ശൗചാലയം പണിയും * പോലീസിനും ജീവനക്കാർക്കും താമസസൗകര്യം ഒരുക്കൽ. 3000 ജീവനക്കാരും 1500 പോലീസുകാരുമാണ് നിലയ്ക്കലിൽ ഉണ്ടാവുക സ്ഥിരം പാലം ദേവസ്വം ബോർഡ് സർക്കാർ സഹായത്തോടെ പണിയുന്ന പാലം മകരവിളക്കിനുശേഷം. ജനുവരി 14-നുശേഷം ഇതിന് തറക്കല്ലിടും. പമ്പ മാസപൂജയ്ക്ക് സഞ്ചാരയോഗ്യമാക്കിയ ദേവസ്വം എൻജിനീയർമാർക്ക് പ്രത്യേക പാരിതോഷികം പ്രഖ്യാപിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2wXaAP1
via
IFTTT
No comments:
Post a Comment