50 ലക്ഷം ആളുകളെ കൂട്ടത്തോടെ കൊല്ലും, കൊലയാളി കെമിക്കല്‍ ഇന്‍ഡോറില്‍ പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 30, 2018

50 ലക്ഷം ആളുകളെ കൂട്ടത്തോടെ കൊല്ലും, കൊലയാളി കെമിക്കല്‍ ഇന്‍ഡോറില്‍ പിടികൂടി

ന്യൂഡൽഹി: 50 ലക്ഷം ആളുകളെ വരെ കൂട്ടത്തോടെ കൊന്നൊടുക്കാൻ ശേഷിയുള്ള രാസപദാർഥം ഇൻഡോറിലെ അനധികൃത ലബോറട്ടറിയിൽ നിന്ന് പിടിച്ചെടുത്തു. മാരകമായ ലഹരിമരുന്നായ ഫെന്റാനൈൽ എന്ന രാസവസ്തുവാണ് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് പിടിച്ചെടുത്ത്. ഒരാഴ്ചമുമ്പാണ് രാസവസ്തുപിടിച്ചെടുത്തത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് ഫെന്റാനൈൽ ആണെന്ന് സ്ഥിരീകരിച്ചത്. ഒമ്പത് കിലോയോളം വരുന്ന ഫെന്റാനൈൽ ആണ് കണ്ടെത്തിയത്. ഇത് പിടിച്ചെടുത്ത ലബോറട്ടറി, പ്രദേശത്തെ ഒരുവ്യവസായിയും ഒരു കെമിസ്റ്റും ചേർന്നാണ് നടത്തുന്നതെന്നാണ് വിവരം. ഇന്ത്യയിൽ ഇതാദ്യമായാണ് ഫെന്റാനൈൽ പിടിക്കപ്പെടുന്നത്. രാസായുധമായി ഉപയോഗിച്ചാൽ നിരവധി ആളുകൾ കൂട്ടത്തോടെ കൊല്ലപ്പെടാൻ കാരണമാകുന്ന രാസവസ്തുവാണിത്. ലഹരിമരുന്നുകളായ ഹെറോയിനേക്കാൾ 50 മടങ്ങും മോർഫിനേക്കാൾ 100 മടങ്ങും അധിക വീര്യമുള്ളതാണ് ഫെന്റാനൈൽ. ഇതിന്റെ പൊടി വളരെ കുറഞ്ഞ അളവിൽ ശ്വസിച്ചാൽ തന്നെ ജീവന് ഭീഷണിയാണെന്നാണ് വിവരങ്ങൾ. ഇത് പകൃതിദത്തമായ ലഹരിമരുന്നല്ല. പരീക്ഷണശാലയിൽവെച്ച് കൃത്രിമമായി നിർമിക്കുന്നതാണ്. ഇത് വളരെവേഗം വായുവിൽ പരക്കും. ത്വക്കിൽകൂടി ആഗീരണം ചെയ്യപ്പെടും. ഇത്തരത്തിൽ രണ്ട് മില്ലീഗ്രാമോളം ഫെന്റാനൈൽ ഉള്ളിലെത്തിയാൽ മരണം ഉറപ്പാണ്. പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞർക്ക് അതീവ സുരക്ഷാസംവിധാനങ്ങളുള്ള ലബോറട്ടറികളിൽ മാത്രമേ ഈ രാസവസ്തു നിർമ്മിക്കാൻ സാധിക്കു. വേദനാ സംഹാരികളായും, അനസ്തേഷ്യ നടത്തുന്നതിനും നിയന്ത്രിത അളവിൽ ഫെന്റാനൈൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 110 കോടി വിലമതിക്കുമെന്നാണ് വിവരങ്ങൾ. അമേരിക്കയിൽ 2016 മാത്രം ഫെന്റാനൈൽ ഉപയോഗം അമിതമായതിനെ തുടർന്ന് 20,000 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഫെന്റാനൈൽ ഗുളികകൾ പക്ഷെ വിദേശങ്ങളിൽ കരിഞ്ചന്തകളിൽ സുലഭമായി ലഭിക്കും. അപ്പാഷെ, ചൈനാ ഗിരി, ചൈനാ ടൗൺ തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്. മെക്സിക്കൻ ലഹരിമരുന്ന് മാഫിയയാണ് ഇന്ത്യയിൽ ഈ മരുന്ന് നിർമിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരത്തെ ചൈനയിലായിരുന്നു ഇവരുടെ നിർമാണകേന്ദ്രങ്ങൾ നിരീക്ഷണം ശക്തമായതും നിയമങ്ങൾ കർശനമായതും ഇന്ത്യയിലേക്ക് നിർമാണം മാറ്റാൻ കാരണമായെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് ഇത് നിർമിക്കുന്നതിനാവശ്യമായ രാവസ്തുക്കൾ നിയമവിരുദ്ധമായ വഴികളിൽഡ കൂടിയാണ് എത്തുന്നത്. പ്രധാന അസംസ്കൃത വസ്തുവായ 4ANPP എന്ന രാസവസ്തുവിന്റെ ഇന്ത്യയിലെ വഴികൾ പിന്തുടർന്നാണ് ഫെന്റാനൈൽ പിടികൂടുന്നതിലേക്കെത്തിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2DS0beb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages