കാസർകോട്: ഭർത്താവിനെതിരേ ബലാത്സംഗത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭാര്യ വനിതാ കമ്മിഷനെ സമീപിച്ചു. ഉപ്പള സ്വദേശിനി രക്ഷിതാക്കൾക്കൊപ്പം ശനിയാഴ്ച കളക്ടറേറ്റിൽ കമ്മിഷൻ അദാലത്തിലെത്തി പരാതി നൽകുകയായിരുന്നു.2017 ഡിസംബറിലായിരുന്നു വിവാഹം. സ്ത്രീധനപീഡനം, പ്രകൃതിവിരുദ്ധ ലൈംഗികപീഡനം എന്നിവ ആരോപിച്ച് നേരത്തേ പോലീസ് വനിതാസെല്ലിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പേരിൽ ഭർത്താവിനെതിരേ കേസെടുത്തു. എന്നാൽ, ബലാത്സംഗക്കുറ്റത്തിന് കേസെടുക്കണമെന്നാണ് ഭാര്യയുടെ ആവശ്യം. എട്ടുമാസം ഒന്നിച്ചുതാമസിച്ചതിനാൽ ബലാത്സംഗക്കേസ് എടുക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നുണ്ട്. മാസങ്ങളോളം ക്രൂരമായ ലൈംഗികപീഡനം നേരിടേണ്ടിവന്നതായി യുവതിയുടെ പരാതിയിൽ പറയുന്നു. പരാതി ഫയലിൽ സ്വീകരിച്ചതായി കമ്മിഷൻ അംഗം അഡ്വ. ഷാഹിദ കമാൽ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസുമായി ഇക്കാര്യം സംസാരിച്ചു. അദ്ദേഹം ഇടപെട്ടിട്ടുണ്ടെന്നും പരാതിക്കാരിക്ക് നീതിലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 26 വയസ്സുള്ള ഭർത്താവ് ഒളിവിലാണ്. നേരത്തേ ഗൾഫിലായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2QgF1HR
via
IFTTT
No comments:
Post a Comment