അദാനിയുമായി ചേര്‍ന്ന് എ.കെ 47 തോക്കുകള്‍ നിര്‍മ്മിക്കാനുള്ള റഷ്യന്‍ പദ്ധതി ഇന്ത്യ തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 5, 2018

അദാനിയുമായി ചേര്‍ന്ന് എ.കെ 47 തോക്കുകള്‍ നിര്‍മ്മിക്കാനുള്ള റഷ്യന്‍ പദ്ധതി ഇന്ത്യ തള്ളി

ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ചേർന്ന് ഇന്ത്യയിൽ എ.കെ 47 തോക്ക് നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള റഷ്യൻ നിർദേശം ഇന്ത്യ തള്ളി. ഫ്രാൻസുമായുള്ള റഫാൽ കരാർ വിവാദത്തിലായ പശ്ചാത്തലത്തിലാണ് ഈ നിർദേശം ഇന്ത്യ തള്ളിയതെന്നാണ് സൂചന. ഏപ്രിലിൽ പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമന്റെ റഷ്യൻ സന്ദർശന വേളയിലാണ് ഇത്തരമൊരു പദ്ധതി നിർദേശം റഷ്യ മുമ്പോട്ട് വെച്ചത്. എ.കെ 47 ന്റെ പുതിയ പതിപ്പായ എ.കെ 103 ഇന്ത്യയിൽ നിർമിക്കാനായിരുന്നു പദ്ധതി. ഇന്ത്യൻ സൈന്യത്തിന് ഏഴ് ലക്ഷം റൈഫിളുകൾ ആവശ്യമുണ്ടെന്ന റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്നാണ് റഷ്യ ഇത്തരമൊരു നിർദേശം വെച്ചത്. തുടർന്നാണ് തോക്ക് നിർമാതാക്കളായ കലാഷ്നിക്കോവ് കൺസേണിന് ഇന്ത്യയിൽ തോക്ക് നിർമാണം നടത്തണമെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളുമായി മാത്രമെ സഹകരണം പാടുള്ളുവെന്ന് ഇന്ത്യ വ്യക്തമാക്കിയത്. റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കുന്നതിന് ഫ്രാൻസിലെ ദസോൾട്ട് ഏവിയേഷനും അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കമ്പനിയുമായി കരാറുണ്ടാക്കിയത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. റിലയൻസ് ഡിഫൻസ് പോലെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ച ശേഷമാണ് അദാനി ഡിഫൻസ് ആൻഡ് എയ്റോസ്പേസ് കമ്പനിയും നിലവിൽ വന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2wJ14Q4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages