പിടിച്ചത് 41,000 കിലോ മാരിജുവാന, 80,000 കുപ്പ് വ്യാജ കഫ് സിറപ്പ്, മയക്കുമരുന്നിന്റെ 1.35 ലക്ഷം ഗുളികകള്‍; ഏഷ്യയിലെ മയക്കുമരുന്ന് സംഘം ത്രിപുര മുഖ്യമന്ത്രിയുടെ തലയ്ക്ക് വിലയിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 19, 2018

പിടിച്ചത് 41,000 കിലോ മാരിജുവാന, 80,000 കുപ്പ് വ്യാജ കഫ് സിറപ്പ്, മയക്കുമരുന്നിന്റെ 1.35 ലക്ഷം ഗുളികകള്‍; ഏഷ്യയിലെ മയക്കുമരുന്ന് സംഘം ത്രിപുര മുഖ്യമന്ത്രിയുടെ തലയ്ക്ക് വിലയിട്ടു

അഗര്‍ത്തല: അധികാരത്തില്‍ എത്തിയതിന് പിന്നാലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത് 250 പേരെ. പിടിച്ചെടുത്തത് മ്യാന്‍മറില്‍ നിര്‍മ്മിക്കുന്ന മയക്കുമരുന്ന് യൂബയുടെ 1.35 ലക്ഷം ഗുളികകള്‍, 41,000 കിലോ മാരിജുവാന, 80,000 കുപ്പി വ്യാജ കഫ് സിറപ്പ്, 650 ഗ്രാം ബ്രൗണ്‍ഷുഗര്‍.

മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിന് വലിയ തലവേദനയായി മാറിയിരിക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്‌ളബ് കുമാര്‍ ദേബിനെ വധിക്കാന്‍ മ്യാന്‍മറിലെ മയക്കുമരുന്നു സംഘം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.

അധോലോക നായകന്മാര്‍ നെയ്‌പൈഡോവില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നതായി ബിജെപി എംഎല്‍എ രത്തന്‍ ചക്രവര്‍ത്തിലാണ് പറഞ്ഞത്. ഏഷ്യയിലെ പ്രമുഖ മയക്കുമരുന്ന കടത്തുകാരന്റെ നേതൃത്വത്തിലാണ് പദ്ധതി തയ്യാറാകുന്നതെന്ന് ബിജെപി ആസ്ഥാനത്തു വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബിപ്‌ളവിനെതിരേ മയക്കുമരുന്ന സംഘം മരണശിക്ഷയാണ് വിധിച്ചിരിക്കുന്നതെന്നും ഇടതു സര്‍ക്കാരിന് കീഴില്‍ സ്വതന്ത്രമായി വിഹരിച്ചിരുന്ന സംഘത്തിന് ബിപ്‌ളവ് കുമാറിന്റെ മന്ത്രിസഭ ശക്തമായ തിരിച്ചടിയായിരിക്കുകയാണെന്നും പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ഭയപ്പെട്ടിരിക്കുകയാണ്.



from mangalam.com https://ift.tt/2PS8mbx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages