ചെന്നൈ: വിമാനത്തിന്റെ സീറ്റിനടിയിൽ 2.80 കോടി രൂപ വിലമതിക്കുന്ന സ്വർണം ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഡൽഹിക്ക് പുറപ്പെടാൻ തയ്യാറെടുത്ത എയർ ഇന്ത്യ വിമാനത്തിലാണ് എട്ട് കിലോ സ്വർണം കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിലായിരുന്നു സ്വർണം. രാവിലെ സിങ്കപ്പൂരിൽനിന്നാണ് വിമാനം ചെന്നൈയിൽ എത്തിയത്. ഇവിടെനിന്ന് ഡൽഹിയിലേക്കുള്ള അടുത്ത യാത്രയ്ക്ക് ഒരുങ്ങുന്നതിനിടെയായിരുന്നു ഡി.ആർ.ഐ. പരിശോധന.
from mathrubhumi.latestnews.rssfeed https://ift.tt/2xzklmO
via
IFTTT
No comments:
Post a Comment