33 അരും കൊലകള്‍, പരമ്പര കൊലയാളിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസും നാട്ടുകാരും, കൊലപാതകത്തിലേക്ക് നയിച്ച കാരണവും പ്രതി വെളിപ്പെടുത്തി, വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

33 അരും കൊലകള്‍, പരമ്പര കൊലയാളിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പോലീസും നാട്ടുകാരും, കൊലപാതകത്തിലേക്ക് നയിച്ച കാരണവും പ്രതി വെളിപ്പെടുത്തി, വിശ്വസിക്കണോ വേണ്ടയോ എന്നറിയാതെ പോലീസ്

ഭോപ്പാല്‍: തയ്യല്‍ക്കാരനില്‍ നിന്നും അരു കൊലകള്‍ ചെയ്ത പരമ്പര കൊലയാളിയിലേക്ക് തന്നെ കൊണ്ടെത്തിച്ചതിനെ കുറിച്ച് പോലീസിനോട് വെളിപ്പെടുത്തിയിരിക്കുകയാണ് ആദേശ് ഘാമ്ര. അടുത്തിടെ നടന്ന രണ്ട് കൊലപാതകങ്ങളുടെ അന്വേഷണത്തിന് ഒടുവിലാണ് ആദേശിനെ അന്വേഷണ സംഘം പിടികൂടുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ബാക്കി 31 കൊലപാതകങ്ങളുടെ ചുരുളഴിയുന്നത്.

പോലീസിനോട് ആദേശ് വെളിപ്പെടുത്തിയ വിവരങ്ങളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തന്റെ ചെറുപ്പം മുതലുള്ള പിതാവിന്റെ പെരുമാറ്റമാണ് തന്നെ കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന് ആദേശ് പറയുന്നു. പിതാവില്‍ നിന്നും തനിക്ക് സ്‌നേഹത്തിന്റെ ഒരു കണിക പോലും ലഭിച്ചിട്ടില്ല. തന്റെ കാര്യങ്ങള്‍ ആരും ശ്രദ്ധിച്ചിട്ടില്ല. ഒരു അന്തര്‍മുഖനായാണ് താന്‍ വളര്‍ന്നത്. തന്റെ ഉള്ളില്‍ ഒരുപാട് ദേഷ്യം ഉണ്ടായിരുന്നു. ഒരു അക്രമകാരിയായി മാറുന്നത് വരെ അത് തനിക്ക് അറിയില്ലായിരുന്നെന്ന് ആദേശ് പോലീസിനോട് പറഞ്ഞു.

ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമായി 33 പേരെയാണ് ആദേശ് കൊലപ്പെടുത്തിയത്. പ്രതിയുടെ ഈ വെളിപ്പെടുത്തലുകള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്നാണ് പോലീസ് പറഞ്ഞത്. ചോദ്യം ചെയ്യലിന്റെ സമയം പ്രതി അതിസാമര്‍ത്ഥ്യകാരനാണെന്ന് മനസിലാക്കിയെന്ന് പോലീസ് പറയുന്നു. കൊലപ്പെടുത്താന്‍ പോകുന്ന ആളുമായി സൗഹൃദത്തിലാകുന്നത് പ്രതിയുടെ ശീലം ആയിരുന്നുവെന്നും പോലീസ് പറയുന്നു.

ആര്‍മിയില്‍ നിന്നും റിട്ടയര്‍ ചെയ്തയാളായിരുന്നു തന്റെ പിതാവ് ഗുലാബ് ഘമ്ര എന്നാണ് ആദേശ് പോലീസിനോട് പറഞ്ഞത്. വീട്ടില്‍ വളരെ അധികം അച്ചടക്കത്തോടെയാണ് വളര്‍ത്തിയത്. ചെറുപ്പത്തില്‍ പോലും പിതാവ് തന്നോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നത്. ചെറിയ കാര്യങ്ങള്‍ക്ക് പോലും അച്ഛന്‍ തന്നെ തല്ലുകയും വീടിന് പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു.-ആദേശ് പോലീസിനോട് പറഞ്ഞു.

അമ്മവനായ അശോക് ഘാമ്രയാണ് ആദേശിനെ കൊലപാതകങ്ങള്‍ക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. 2007 ലാണ് ആദ്യമായി ലോറി ഡ്രൈവറുമായി ആദേശ് അടുപ്പത്തിലാകുന്നത്. ലോറി മോഷ്ടിക്കുകയാണ് അന്ന് ആദേശ് ചെയ്തത്. എന്നാല്‍ ഡ്രൈവറെ കൊലപ്പെടുത്തിയിരുന്നില്ല. പിന്നീടങ്ങോട്ട് പ്രതി ലോറി ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് മുമ്പ് സൗഹൃദത്തിലാവുകയും ആദേശ് ഇരകള്‍ക്ക് മദ്യം വാങ്ങി കൊടുക്കുകയും ചെയ്യും. ചിലപ്പോഴൊക്കെ മദ്യത്തില്‍ വിഷവും കലര്‍ത്തും. തുടര്‍ന്ന് ഉയര്‍ന്ന പ്രദേശത്തോ, കൊക്കയിലേക്കോ, പാലത്തിന് മുകളില്‍ നിന്നോ തള്ളിയിട്ട് കൊലപ്പെടുത്തും. ആദേശിന് സഹായികളും ഉണ്ടായിരുന്നു. കൊലപാതകസമയം ലോറിയിലുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. ഇവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.



from mangalam.com https://ift.tt/2NcyLDZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages