വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ ആയുദ്ധധാരിയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ കാലിഫോര്‍ണിയയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന് ശേഷം യുവാവ് സ്വയം വെടിവച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു.
ബേക്കേഴ്‌സ് ഫീല്‍ഡിലെ ചരക്ക് കമ്പനിയില്‍ നടന്ന വെടിവെപ്പില്‍ കൊലപാതകി തന്റെ ഭാര്യയേയും മറ്റൊരാളെയും ആദ്യം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മേയര്‍ ഡോണി യങ്ങ്്ബ്ലഡ് പറഞ്ഞു. ട്രക്കിങ് കമ്പനിയിടെ മറ്റൊരാളെ പിന്നാലെ പോകുകയും അടുത്തുള്ള ഒരു കായിക കടയുടെ മുന്നില്‍ വച്ച് വെടിവെച്ചു കൊല്ലുകയും ചെയ്യുകയായിരുന്നു.
തൊട്ടടുത്ത് മറ്റൊരു കമ്പനിയില്‍ ഒരാളെയും രണ്ട് പേരെ ഒരു വീട്ടില്‍ വെച്ചും ഓടിച്ചിട്ട് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് വാഹനം ഒടിച്ചുവന്ന സ്ത്രീയുടേയും കുട്ടിയുടേയും നേരെ ഇയാള്‍ വഴക്കിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ എന്തിനാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല.
from mangalam.com https://ift.tt/2MrYwdY
via IFTTT
No comments:
Post a Comment