ഗുവാഹത്തി: ഐഐടി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. കര്‍ണാടക ശിമോഗ സ്വദേശിനി നാഗശ്രീ(18)യാണ് ഗുവാഹത്തി ഐഐടിയിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. എഞ്ചിനീയറിംഗ് പഠിക്കുന്നതില്‍ കുട്ടിക്ക് താല്‍പ്പര്യമില്ലായിരുന്നെന്നാണ് സൂചന.
'അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകള്‍ക്കനുസരിച്ച് എനിക്കുയരാന്‍ സാധിക്കില്ല. ഞാന്‍ പോകുന്നു' മരണകുറിപ്പില്‍ പെണ്‍കുട്ടി എഴുതി. നാഗശ്രീയുടെ റൂംമേറ്റ് €ാസില്‍ പോയി മടങ്ങി വന്നപ്പോള്‍ മുറിയുടെ വാതില്‍ അകത്തു നിന്ന് കുറ്റിയിട്ടിരുന്നു. പല തവണ മുട്ടിയിട്ടും തുറന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പറ്റിയില്ല. തുടര്‍ന്ന് സെക്യൂരിറ്റിയെ വിവരം അറിയിച്ചു. ഇവര്‍ പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് പോലീസെത്തി വാതില്‍ തുറന്നപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ നാഗശ്രീയെ കണ്ടത്. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മരണത്തില്‍ മറ്റു ദുരൂഹതകളില്ലെന്ന് പോലീസ് പറഞ്ഞു.
from mangalam.com https://ift.tt/2MrZbvY
via IFTTT
No comments:
Post a Comment