സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടത്തോടെ തുടക്കം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

സെന്‍സെക്‌സില്‍ 274 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 274 പോയന്റ് ഉയർന്ന് 37992ലും നിഫ്റ്റി 110 പോയന്റ് നേട്ടത്തിൽ 11480ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 481 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 91 ഓഹരികൾ നഷ്ടത്തിലുമാണ്. പവർ ഗ്രിഡ് കോർപ്, മാരുതി സുസുകി, യെസ് ബാങ്ക്, വേദാന്ത, സൺ ഫാർമ, ഹിൻഡാൽകോ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, സിപ്ല, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, വിപ്രോ, ഇൻഫോസിസ്, ടിസിഎസ്, ഭാരതി എയർടെൽ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. രാവിലത്തെ വ്യാപാരത്തിൽ രൂപയുടെ മൂല്യത്തിൽ 49 പൈസയുടെ നേട്ടമുണ്ടായതും ആഗോള കാരണങ്ങളുമാണ് വിപണിക്ക് തുണയായത്.


from mathrubhumi.latestnews.rssfeed https://ift.tt/2x8vNX5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages