ഡീസൽ വിലവർധന: 2500-ലേറെ ബസുകൾ സർവീസ് നിർത്തുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

ഡീസൽ വിലവർധന: 2500-ലേറെ ബസുകൾ സർവീസ് നിർത്തുന്നു

നിലമ്പൂർ: ഡീസൽ വിലവർധന താങ്ങാനാവാതെ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ കൂട്ടത്തോടെ സർവീസ് നിർത്താനൊരുങ്ങുന്നു. 2500 ബസുകൾ ഈ മാസം മുപ്പതോടെ സ്റ്റോപ്പേജ് (താത്‌കാലിക സർവീസ് നിർത്തിവെക്കൽ) നൽകി ഓട്ടം നിർത്തുമെന്ന് ഉടമകളുടെ സംഘടനകൾ പറയുന്നു. ഇതിനുള്ള അപേക്ഷ വിവിധ ആർ.ടി. ഓഫീസുകളിൽ നൽകിയതായാണ് വിവരം.നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഈമാസം അവസാനിക്കുന്ന ബസുകളാണ് ഓട്ടം നിർത്തുന്നത്. ദിവസേന ഓടിയാലും കൈയിൽനിന്ന് പണമെടുത്ത് ബാധ്യത തീർക്കേണ്ട അവസ്ഥയാണെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പറഞ്ഞു. സംസ്ഥാനത്ത് 35,000-ത്തോളം സ്വകാര്യ ബസുകളാണ് സർവീസ് നടത്തിയിരുന്നത്. ഇത് 12,000 ആയി ചുരുങ്ങി. മൂന്നുമാസ കാലാവധിയിൽ റോഡ് നികുതി അടയ്ക്കണം. ഇത് ഏകദേശം 34,000 രൂപയോളം വരും. സർവീസ് നിർത്തിവെക്കുന്നുവെന്ന സ്റ്റോപ്പേജ് എഴുതിക്കൊടുത്താൽ റോഡ് നികുതിയിൽനിന്ന് ഒഴിവാകാം. ചെലവുകഴിച്ച് ദിവസം കുറഞ്ഞത് 5000 രൂപയെങ്കിലും ബാക്കിയുണ്ടായാൽമാത്രമേ നിലവിലെ സാഹചര്യത്തിൽ വ്യവസായം മുന്നോട്ട് കൊണ്ടുപോവാൻ കഴിയൂ എന്നാണ് ഉടമകൾ പറയുന്നത്. കഴിഞ്ഞ മാർച്ചിൽ നിരക്ക് വർധിപ്പിക്കുമ്പോൾ 62 രൂപയായിരുന്നു ഡീസൽ വില. ആറുമാസം തികയുമ്പോൾ 78 ആയി. പൊതുഗതാഗതം നിലനിർത്താൻ സ്വകാര്യ ബസുകൾക്ക് ഡീസൽ സബ്‌സിഡി നൽകുക, റോഡ് നികുതിയിൽ ഇളവ് നൽകുക, വിദ്യാർഥികളുടെ ചാർജിൽ കാലോചിതമായ വർധനയുണ്ടാക്കുക എന്നിവയാണ് പ്രശ്‌നപരിഹാരത്തിനായി ഉടമകൾ മുന്നോട്ടുവെക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2Dyn3Pz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages