വാഷിങ്ടൺ: ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർന്ന വിവരം മറച്ചുവെച്ച കേസിൽ 14.8 കോടി ഡോളർ (1000 കോടി രൂപ) പിഴയൊടുക്കാമെന്ന് ഓൺലൈൻ ടാക്സി സേവനദാതാക്കളായ ഉബർ. ഉപഭോക്താക്കളും ഡ്രൈവർമാരുമുൾപ്പെടെ 5.7 കോടിപ്പേരുടെ വ്യക്തിവിവരങ്ങൾ 2016-ൽ ചോർന്നത് ഉബർ ഒരുവർഷത്തോളം മറച്ചുവെച്ചതായാണ് കേസ്. കേസിൽ ഉബറിനെതിരേ യു.എസ്. സർക്കാരും 50 യു.എസ്. സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു.ഉപഭോക്താക്കളുടെ ശാരീരികവും ഡിജിറ്റലുമായ സുരക്ഷ ഉറപ്പുവരുത്തുന്നതിലുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് ഈ കരാറിൽ വ്യക്തമാകുന്നതെന്ന് ഉബർ നിയമമേധാവി ടോണി വെസ്റ്റ് പറഞ്ഞു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കമ്പനിയെന്ന നിലയിൽ ഉപഭോക്താക്കളുടെയും മറ്റ് നിരീക്ഷകസംഘടനകളുടെയും വിശ്വാസം നിലനിർത്തുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ആഗോളതലത്തിൽ വിവിധസർക്കാരുകളുമായി സഹകരിച്ച് മുന്നോട്ടുപോകും -ടോണി പറഞ്ഞു. വ്യക്തിവിവരങ്ങൾ ചോർന്ന വിഷയവുമായി ബന്ധപ്പെട്ടുള്ള കേസുകളിൽ ഇതുവരെയുണ്ടായതിൽ വെച്ചേറ്റവും വലിയ പിഴത്തുകയാണിത്. തങ്ങളിൽനിന്ന് ചോർത്തിയ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ഡിലീറ്റ് ചെയ്യാൻ ഒരു ലക്ഷം ഡോളർ (ഏകദേശം 72 ലക്ഷം രൂപ) ഉബർ ഹാക്കർമാർക്ക് നൽകുകയുംചെയ്തു.അസാന്മാർഗികവും മോശം പെരുമാറ്റങ്ങളുമുൾപ്പെടെയുള്ള ആരോപണങ്ങൾ പതിവായതോടെ മുഖംരക്ഷിക്കാനുള്ള ഉബറിന്റെ നീക്കമായിക്കൂടിയാണ് ഇത് വിലയിരുത്തപ്പെടുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/2xQhff9
via
IFTTT
No comments:
Post a Comment