ടോക്യോ: വടക്കൻ ജപ്പാനിലെ ഹൊക്കായിഡോദ്വീപിലുണ്ടായ ശക്തമായ ഭൂചലനത്തിൽ 19 പേരെ കാണാതായതായി റിപ്പോർട്ട്. ഒരാൾ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വ്യാഴാഴ്ച പുലർച്ചയോടെയാണ് ഉണ്ടായത്. ഭൂചലനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു. ദ്വീപിലേക്കുള്ള വൈദ്യുത ബന്ധവും പൂർണമായും വിച്ഛേദിക്കപ്പെട്ടു. 120 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ട്രെയിൻ വിമാന സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2PIPhZf
via
IFTTT
No comments:
Post a Comment