ന്യൂഡൽഹി: ചന്ദ്രയാൻ-2 ഉൾപ്പെടെ അടുത്ത ഏഴ് മാസത്തിനുള്ളിൽ ഐ.എസ്.ആർ.ഒ പദ്ധതിയിടുന്നത് 19 ദൗത്യങ്ങൾക്ക്. 2018 സെപ്റ്റംബർ മുതൽ 2019 മാർച്ച് വരെയുള്ള ദൗത്യങ്ങളിൽ പത്ത് ഉപഗ്രഹങ്ങളും ഒമ്പത് വിക്ഷേപണ വാഹനങ്ങളുമുൾപ്പെടും. ഐ.എസ്.ആർ.ഒയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വിക്ഷേപണങ്ങൾ കുറഞ്ഞ കാലയളവിൽ നടത്തുന്നതെന്ന് ചെയർമാൻ കെ. ശിവൻ പറഞ്ഞു. 30 ദിവസത്തിനുള്ളിൽ രണ്ട് വിക്ഷേപണങ്ങൾ നടത്തുന്നത് ആദ്യമായാണ്. 19 ദൗത്യങ്ങളിൽ ആദ്യത്തേത് പി.എസ്.എൽ.വി സി 42 സെപ്റ്റംബർ 15ന് വിക്ഷേപിക്കും. ബ്രിട്ടീഷ് ഉപഗ്രഹങ്ങളായ നോവസാർ, എസ്1-4 എന്നിവയുമായാവും പി.എസ്.എൽ.വി സി 42 കുതിക്കുകയെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ പറഞ്ഞു. ഒക്ടോബറിൽ ജിസാറ്റ് 29ഉമായി ജി.എസ്.എൽ.വി മാർക്ക് 3ഡി2, ഹൈസിസുമായി (HySIS - hyperspectral imaging satellite) പി.എസ്.എൽ.വി സി43 എന്നിവ വിക്ഷേപിക്കും. നവംബറിലും ഐ.എസ്.ആർ.ഒ രണ്ട് വിക്ഷേപണങ്ങൾ നടത്തുന്നുണ്ട്. ജനുവരിയിലോ ഫെബ്രുവരിയിലോ ചന്ദ്രയാൻ-2 വിക്ഷേപിക്കും .@isro has lined up 19 missions till March, 2019, Chairperson Kailasavadivoo Sivan explains the missions#ISRO pic.twitter.com/tkoOB7EDvp — PIB India (@PIB_India) 28 August 2018 Content Highlights:ISRO to launch 19 missions in just seven months
from mathrubhumi.latestnews.rssfeed https://ift.tt/2PZvdCE
via
IFTTT
No comments:
Post a Comment