ലഖ്‌നൗ: ചെന്നൈ-പാറ്റ്‌ന എക്‌സ്പ്രസ് കൊള്ളയടിച്ചു. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ വച്ചാണ് സംഭവം. ആയുധധാരികളായി ട്രെയിനില്‍ അതിക്രമിച്ച് കയറിയ കൊള്ളസംഘം യാത്രക്കാരുടെ പണവും ആഭരണങ്ങളും കവരുകയായിരുന്നു. ഗംഗ-കാവേരി എക്‌സ്പ്രസിലേക്ക് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് കൊള്ളക്കാര്‍ അതിക്രമിച്ച് കയറിയത്. പാറ്റ്‌നയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍.
മണിക്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ വിട്ടതിന് പിന്നാലെ ട്രാക്കില്‍ തടസം സൃഷ്ടിച്ച് ട്രെയിന്‍ തടയുകയായിരുന്നു. തുടര്‍ന്ന് കോച്ചുകളിലേക്ക് ഇരച്ചുകയറിയ അക്രമികള്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നു. അക്രമി സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് വെളിപ്പെടുത്തി. നിരവധി യാത്രക്കാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.
അക്രമികള്‍ ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. യാത്രക്കാരില്‍ ആരോ അറിയിച്ചതിനെ തുടര്‍ന്നാണ് പിന്നീട് പോലീസ് എത്തിയത്. ജില്ലാ മജിസ്‌ട്രേറ്റും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സംഭവമറിഞ്ഞ് സ്ഥലത്ത് എത്തി. ചിത്രകൂട് എസ്.പി മനോജ് കുമാര്‍ ഝായുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
from mangalam.com https://ift.tt/2wFBPx9
via IFTTT
No comments:
Post a Comment