ന്യൂഡൽഹി: ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരസ്യം ഉൾപ്പടെയുള്ള പ്രചാരണത്തിനായി സർക്കാർ ചെലവിട്ടത് 132.38 കോടി രൂപ. വിവരാവാകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. അച്ചടി മാധ്യമത്തിൽ പരസ്യം നൽകുന്നതിായി 1,26,93,97.121 രൂപയാണ് ചെലവഴിച്ചത്. എന്നാൽ ഇലക്ട്രോണിക് മാധ്യമത്തിൽ പരസ്യം നൽകാൻ തുകയൊന്നും ചെലവഴിച്ചിട്ടില്ലെന്നും പറയുന്നു. ഹോർഡിങുകൾ ഉൾപ്പടെയുള്ള ഔട്ട്ഡോർ മീഡിയയ്ക്കായി 5,44,35,502 രൂപയും ചെലവഴിച്ചു. പരസ്യത്തിനും ബോധവത്കരണ കാമ്പയിനുമാണ് ഇത്രയും തുക ചെലവഴിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 2017 ജൂലായ് ഒന്നിനാണ് ചരക്ക് സേവന നികുതി രാജ്യത്ത് നടപ്പാക്കിയത്. കാമ്പയിനായി അമിതാബ് ബച്ചനെയും ബ്രാൻഡ് അംബാസിഡറാക്കിയിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2wEr5Qm
via
IFTTT
No comments:
Post a Comment