റാസല്‍ഖൈമ : ഉറക്കത്തിനിടെ യുവതി വെപ്പുപല്ല് വിഴുങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയ നടത്തി പല്ല് പുറത്തെടുക്കാന്‍ കഴിഞ്ഞതിനാല്‍ ജീവന്‍ രക്ഷിക്കാനായി.
റാസല്‍ഖൈമയിലാണ് സംഭവം. 38 കാരിയായ ഫിലിപ്പിനോ സ്ത്രീയ്ക്കാണ് ഇത്തരമൊരു ദാരുണാനുഭവം ഉണ്ടായത്. ഉറക്കത്തിനിടെ അസ്വസ്ഥതയും ദാഹവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എഴുന്നേറ്റ് വെള്ളം കുടിച്ചപ്പോഴാണ് പല്ല് വിഴുങ്ങിപ്പോയ കാര്യം ഇവര്‍ അറിഞ്ഞത്. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 15 മിനിട്ടിനുള്ളില്‍ നടത്തിയ എന്‍ഡോസ്‌കോപി ശസ്ത്രക്രിയയിലൂടെ വെപ്പുപല്ല് പുറത്തെടുക്കാനായി.
യുവതിയുടെ അന്നനാളത്തിന്റെ മധ്യഭാഗത്ത് പല്ല് കുടുങ്ങിക്കിടക്കുകയായിരുന്നുവെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ.മറിയം അല്‍ ഖത്തരി പറഞ്ഞു.
from mangalam.com https://ift.tt/2Q2q3Fi
via IFTTT
No comments:
Post a Comment