പ്രാര്‍ത്ഥനയ്ക്കിടയിലാണ് മരുമകളുടെ നിലവിളി കേട്ടത്, മകനെ തീവ്രവാദികള്‍ വലിച്ചിഴച്ചുകൊണ്ടു പോകുന്നു ; പിതാവിനെ തട്ടിക്കൊണ്ടു പോകുന്നത് കണ്ട് ഒമ്പതു വയസ്സുകാരന്‍ ബോധരഹിതനായി വീണത് ഏഴു തവണ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

പ്രാര്‍ത്ഥനയ്ക്കിടയിലാണ് മരുമകളുടെ നിലവിളി കേട്ടത്, മകനെ തീവ്രവാദികള്‍ വലിച്ചിഴച്ചുകൊണ്ടു പോകുന്നു ; പിതാവിനെ തട്ടിക്കൊണ്ടു പോകുന്നത് കണ്ട് ഒമ്പതു വയസ്സുകാരന്‍ ബോധരഹിതനായി വീണത് ഏഴു തവണ

ശ്രീനഗര്‍: വെള്ളിയാഴ്ച പുലര്‍ച്ചെ 6.30 യോടെ നമസ്‌ക്കാരത്തിന് ധോബി ഹന്‍ഫീ മോസ്‌ക്കിലായിരുന്നു 74 കാരനായ അബ്ദുള്‍ റഷീദ്. മതപരമായ ചടങ്ങുകള്‍ നിര്‍വ്വഹിക്കുമ്പോഴായിരുന്നു മരുമകളുടെ അസാധാരണമായ നിലവിളി അയാള്‍ കേട്ടത്. പ്രാര്‍ത്ഥന മതിയാക്കി എഴുന്നേറ്റ് ഓടി. വ്രതത്തില്‍ ആയിരുന്നതിനാല്‍ ഓട്ടത്തില്‍ അയാളുടെ കാലുകള്‍ വേച്ചുപോകുന്നുണ്ടായിരുന്നു. രണ്ടു തവണ ചുവട് തെറ്റുകയും ചെയ്തു. വീട്ടിനോട് അടുക്കും തോറും അദ്ദേഹം സംശയിച്ചത് സത്യമായി വന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ മകന്‍ നിസാറിനെ വലിച്ചിഴച്ചു കൊണ്ടു പോകുകയാണ്.

പോലീസുകാരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുന്ന സംഭവം പതിവായി മാറിയിരിക്കുന്ന കശ്മീരില്‍ കഴിഞ്ഞ ദിവസം അബ്ദുള്‍ റഷീദിന്റെ മകന്‍ നിസാറായിരുന്നു കൊല്ലപ്പെട്ട മൂന്ന് ഉദ്യോഗസ്ഥരില്‍ ഒരാള്‍. ഭര്‍ത്താവിനെ ഭീകരര്‍ പിടിച്ചുകൊണ്ടു പോകുമ്പോള്‍ വെറുതേവിടാന്‍ യാചിച്ചുകൊണ്ട് അയാളുടെ ഭാര്യ രുക്‌സാന പിന്നാലെ ഓടിയെങ്കിലും സംഘത്തിലെ ഒരാള്‍ ഇതിനിടയില്‍ അവളെ അടിച്ചുവീഴ്ത്തി. ബന്ധനാവസ്ഥയില്‍ പോലും നിസാര്‍ സ്വതന്ത്രനാകാനും ഭാര്യയെ ഉപദ്രവത്തില്‍ നിന്നും മോചിപ്പിക്കാനും ഒരു പാഴ്ശ്രമം നടത്തി നോക്കിയിരുന്നു.

മകനെ മോചിപ്പിക്കാന്‍ യാചിച്ചുകൊണ്ട് അബ്ദുള്‍ റഷീദ് ഒരു കിലോമീറ്റര്‍ പിന്നാലെ സഞ്ചരിച്ചു. അള്ളാഹുവിന്റെ നാമത്തില്‍ തന്റെ തൊപ്പിയൂരിയുള്ള ആ വൃദ്ധന്റെ യാചന പക്ഷേ തീവ്രവാദികള്‍ നിര്‍ദ്ദയം ചവുട്ടിമെതിച്ചു. അബ്ദുള്‍ റഷീദിനൊപ്പം അയാളെപ്പോലെ പ്രായമായ 23 പേരും ഗ്രാമത്തിലെ അനേകം സ്ത്രീകളും പിന്നാലെപോയി യാചിച്ചിട്ടും തീവ്രവാദികളുടെ മനസ്സലിഞ്ഞില്ല. രണ്ടുദിവസമാണ് ഗ്രാമത്തില്‍ ഇതാണ് സ്ഥിതി. പിതാവിനെ ഭീകരര്‍ തട്ടിക്കൊണ്ടു പോകുമ്പോള്‍ മകന്‍ ടാബിന്‍ ജനാലയില്‍ കൂടി പുറത്തേക്ക് എടുത്തു ചാടിയതിനെ തുടര്‍ന്നു പരിക്കേറ്റു.

നിസാറിനെ തീവ്രവാദികള്‍ കൊണ്ടുപോയതോടെ മകളുടെ വൈദ്യപഠനവും അവസാനിച്ച സ്ഥിതിയാണ്. കുടുംബത്തിലെ ഏക വരുമാന സ്രോതസ് പിതാവായിരുന്നു. അന്ന് കൊലപ്പെടുത്തിയ മൂന്ന് പേരില്‍ ഒരാളായ പോലീസുകാരന്‍ കുല്‍വന്ദിന്റെ ഒമ്പതു വയസ്സുള്ള മകന്‍ യുദ്ധവീറിന് ഇതുവരെ ആശുപത്രി വിടാന്‍ കഴിഞ്ഞിട്ടില്ല. 48 മണിക്കൂറിനുള്ളില്‍ ഏഴു തവണയാണ് അവന്‍ ബോധംകെട്ടു വീണത്. കുല്‍വന്ദിനെ മോചിപ്പിക്കാന്‍ യാചിച്ചു കൊണ്ട് മുത്തശ്ശിക്കൊപ്പം അവനും തീവ്രവാദികളുടെ പിന്നാലെ പോയെങ്കിലും മനസ്സലിഞ്ഞില്ല.

കൊല്ലപ്പെട്ട മൂന്നാമന്‍ ഫിര്‍ദാസ് കച്ചായുടെ ഭാര്യ റുക്‌സാനയുടെ വാക്കുകളിലും ഈ ഖേദമുണ്ട്. എന്തിനാണ് തന്റെ മക്കളെ ഇനി പോലീസില്‍ ചേര്‍ക്കുന്നതെന്ന് ഇവര്‍ ചോദിക്കുന്നു. ഭര്‍ത്താവ് വിരമിക്കാറായിരിക്കുന്നയാളായിരുന്നു. ഇത്തരം ആള്‍ക്കാരില്‍ നിന്നുള്ള നിരന്തര ഭീഷണിയും സമ്മര്‍ദ്ദവും മൂലം അദ്ദേഹം എപ്പോഴേ മനസ്സുകൊണ്ട് ജോലിയില്‍ നിന്നും വിട്ടു കഴിഞ്ഞു. അദ്ദേഹം യാതൊരു സുരക്ഷയും കൂടാതെ കശ്മീരിന് വേണ്ടി പോരാടിയ ആളായിരുന്നെന്ന് രുക്‌സാന വിലപിക്കുന്നു.



from mangalam.com https://ift.tt/2O7GT8e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages