മുംബൈ: ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 150 പോയന്റ് നഷ്ടത്തിൽ 38092ലും നിഫ്റ്റി 38 പോയന്റ് താഴ്ന്ന് 11498ലുമെത്തി. ബിഎസ്ഇയിലെ 543 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 574 ഓഹരികൾ നഷ്ടത്തിലുമാണ്. ബജാജ് ഓട്ടോ, കോൾ ഇന്ത്യ, റിലയൻസ്, ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, വിപ്രോ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സൺ ഫാർമ, പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്സിഎൽ ടെക്, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2wNYaIZ
via
IFTTT
No comments:
Post a Comment