ന്യൂഡൽഹി: പെട്രോൾ ഡീസൽ വിലവർധനയിൽ കേന്ദ്ര സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിനു മുന്നോടിയായാണ് ഭാരത ബന്ദ്. ഇന്ധന വിലവർധന സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയതായി കോൺഗ്രസ് മുഖ്യവക്താവ് രൺദീപ് സുർജേവാല കുറ്റപ്പെടുത്തി.‘‘മോദി സർക്കാർ ഇന്ധന വിലവർധനയിലൂടെ 11 ലക്ഷം കോടിയുടെ കൊള്ളയാണു നടത്തിയത്. പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്സൈസ് തീരുവയും സംസ്ഥാനങ്ങളിലെ അധികനികുതിയും ഉടൻ കുറയ്ക്കണം. പെട്രോളും ഡീസലും ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരുകയും വേണം’’ -അദ്ദേഹം ആവശ്യപ്പെട്ടു.കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധത്തിൽ പങ്കുചേരാൻ എല്ലാ പ്രതിപക്ഷ പാർട്ടികളോടും സാമൂഹികസംഘടനകളോടും കോൺഗ്രസ് അഭ്യർഥിച്ചു. പ്രതിപക്ഷ പാർട്ടികളുമായി സംസാരിച്ചതായി മുതിർന്ന നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു. ബി.എസ്.പി.യും തൃണമൂലും തീരുമാനം അറിയിച്ചിട്ടില്ല. പ്രതിഷേധത്തോട് തൃണമൂലിനും യോജിപ്പുണ്ട് എന്ന് പട്ടേൽ അവകാശപ്പെട്ടു. എ.ഐ.സി.സി. ആസ്ഥാനത്തു നടന്ന പത്രസമ്മേളനത്തിൽ മോത്തിലാൽ വോറ, അശോക് ഗെഹ്‌ലോത്, മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളും പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2NuvUpn
via
IFTTT
No comments:
Post a Comment