തിരുവനന്തപുരം: കനത്ത മഴയും ക്രമാതീതമായി ജലനിരപ്പ് ഉയരുന്നതും കണക്കിലെടുത്ത് ഇടുക്കി അണക്കെട്ടിൽ ട്രയൽ റൺ നടത്താൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അഞ്ച് ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടർ ആകും തുറക്കുക. ഉച്ചയ്ക്ക് 12മണിക്ക് ഷട്ടർ തുറക്കാനാണ് തീരുമാനം. 50 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തുക. സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് ഒഴുക്കി വിടുക.നാല് മണിക്കൂർ നേരം തുറന്നിടും.ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാർ നദികളുടെ 100 മീറ്റർ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടർ ജീവൻ ബാബു അറിയിച്ചു 10 മിനിറ്റ് സമയം എടുത്ത് 50 സെന്റിമീറ്റർ ഷട്ടർ ഉയർത്തും. ഇങ്ങനെ നാലുമണിക്കൂർ സമയം വെള്ളം തുറന്നുവിടും. സെക്കന്റിൽ 50 ക്യുബിക് മീറ്റർ ജലമാണ് പുറത്തേക്ക് ഒഴുകുക. ഇങ്ങനെ 7,200,00 ക്യുബിക് മീറ്റർ(0.72 ദശലക്ഷം ക്യുബിക് മീറ്റർ) ജലം നഷ്ടമാകും. ലോവർപെരിയാറിൽ 4.55 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ശേഷി. ഇടുക്കിയിൽ നിന്ന് തുറന്ന് വിടുന്നത് ലോവർപെരിയാറിന്റെ ശേഷിയുടെ ആറരശതമാനത്തോളം വെള്ളംമാത്രം. അതായത് 1.058 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അത്രയും ജലം. ഇതുവഴി മണിക്കൂറിന് പത്ത് ലക്ഷം എന്ന നിലയിൽ 40 ലക്ഷം രൂപയുടെ നഷ്ടമാണ് വൈദ്യുതി വകുപ്പിന് ഉണ്ടാകുക. പുഴയിൽ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട് ഇടമലയാർ ഡാമിന്റെ ഷട്ടർ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നു. ഈ വെള്ളം അഞ്ച്, ആറ് മണിക്കൂർ നേരം കൊണ്ട് അലൂവയിലെത്തിയേക്കും. ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്റെ ട്രയൽ റൺ നടത്തിയാൽ മതിയെന്നാണ് തീരുമാനം. പെരിയാർ കവിഞ്ഞൊഴുകി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാതിരിക്കാനാണിത്. മാത്രമല്ല, വെള്ളമൊഴുകിയെത്തുന്ന താഴെയുള്ള ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ശേഷികൂടി വിലയിരുത്തുമ്പോൾ രണ്ട് അണക്കെട്ടുകളും ഒരുമിച്ച് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തൽ. ട്രയൽ റൺ എപ്പോൾ വേണമെന്ന് സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനിക്കും. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2AQiqit
via
IFTTT
No comments:
Post a Comment