കൊച്ചി: വെള്ളപ്പൊക്കത്തെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചു. ഇനി ശനിയാഴ്ച മാത്രമെ വിമാനത്താവളം തുറന്ന് പ്രവർത്തിക്കകുയുള്ളുവെന്ന് അധികൃതർ അറിയിച്ചു. റൺവേയും പാർക്കിങ്ങ് ബേയും ഓപ്പറേഷൻസ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചത്. ബുധനാഴ്ച പുലർച്ചെ നാല് മുതൽ രാവിലെ ഏഴു വരെ വിമാനങ്ങൾ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പിന്നീട് വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ മഴ കറയാത്ത സാഹചര്യത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം അടച്ചതായി പിന്നീട് അറിയിച്ചു. നെടുമ്പാശ്ശേരിയിൽ നിന്ന് സർവീസ് നടത്തേണ്ട എയർ ഇന്ത്യാ എക്സ്പ്രസിന്റെ എല്ലാ വിമാനങ്ങളും തിരുവനന്തപുരത്ത് നിന്ന് സർവീസ് നടത്തുമെന്ന് അധകൃതർ അറിയിച്ചു. ഏതാനും വിമാനങ്ങളുടെ സർവീസ് റദ്ദാക്കിയിട്ടുണ്ട് കൊച്ചി-മസ്ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് സർവീസ് റദ്ദാക്കിയത്. ഇതിന് പുറമെ, കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുക. അബുദാബിയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന എയർഇന്ത്യയുടെ ഐഎക്സ് 452 വിമാനം കോയമ്പത്തൂർ വിമാനത്താവളത്തിലായിരിക്കും ഇറക്കുകയെന്നും എയർ ഇന്ത്യ അറിയിച്ചു. ഇവയ്ക്ക് പുറമെ, ജിദ്ദയിൽ നിന്നുള്ള എയർഇന്ത്യ വിമാനം മുംബൈയിലേക്കും, ദോഹയിൽ നിന്നുള്ള ജെറ്റ് എയർവേയ്സ് വിമാനം ബെംഗളൂരുവിലേക്കും വഴിതിരിച്ച് വിട്ടിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം കൺട്രോൾ റൂം നമ്പറുകൾ: 0484 3053500, 2610094. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}
from mathrubhumi.latestnews.rssfeed https://ift.tt/2KPUjAc
via
IFTTT
No comments:
Post a Comment