പേമാരി തുടരും: ഓഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട്-Live - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

പേമാരി തുടരും: ഓഗസ്റ്റ് 16 വരെ റെഡ് അലര്‍ട്ട്-Live

കോഴിക്കോട്: കേരളത്തിൽ കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. 11 ജില്ലകളിൽ ഓഗസ്റ്റ് 16 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം,പാലക്കാട്, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ആഗസ്റ്റ് 16 വരെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിൽ ആഗസ്റ്റ് 15 വരെ റെഡ് അലർട്ടും, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ആഗസ്റ്റ് 16 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ബുധനാഴ്ച മലപ്പുറത്തും ഇടുക്കിയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി 6 പേർക്ക്ജീവൻ നഷ്ടമായി. ഇതോടെ മഴക്കെടുതിയിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 49ആയി. ഇടുക്കി മുല്ലപ്പെരിയാർ ഡാമിന്റെ 11 ഷട്ടറുകൾ തുറന്നു. കൂടാതെ ഇടുക്കി അണക്കെട്ടിൽ നിന്ന് പുറത്തു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടുകയും ചെയ്തു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് അണക്കെട്ടിലെ 13 സ്പിൽവേ ഷട്ടറുകളും തുറന്നു വിട്ടു. 7500 ഘനയടി വെള്ളമാണ് ഇപ്പോൾ ഒഴുക്കി വിടുന്നത്. പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് ക്രമേണ വർധിപ്പിക്കും. ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അണക്കെട്ട് തുറന്നത്.മൂന്നാർ-ദേവികുളം പാതയിൽ മണ്ണിടിച്ചിലുണ്ടായി. മൂന്നാറിൽ ലോഡ്ജിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിലവിലെ സാഹചര്യത്തിൽ ബുധനാഴ്ച്ച വരെ ജില്ലയിൽ റെഡ് അലേർട്ട് തുടരും. തൃശ്ശൂർ ജില്ലയുടെ പലഭാഗങ്ങളും വെള്ളത്തിനടിയിൽ. ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകൾ 40 സെന്റീമീറ്റർ വീതവും, പീച്ചി ഡാമിന്റെ നാല് ഷട്ടറുകൾ 19 ഇഞ്ച് വീതവും വാഴാനി ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റിമീറ്ററും ഉയർത്തി. പാലക്കാട് ഭാരതപ്പുഴയിൽ വെള്ളം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് പട്ടാമ്പി പാലം അടച്ചു. പാലക്കാട് ജില്ലയിലെ 11 അണക്കെട്ടുകളും തുറന്നു വിട്ടു. പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഭാരതപ്പുഴയിൽ നീരൊഴുക്കുവർദ്ധിക്കുന്നതിനാൽ തൃത്താല മേഖലയിൽ അതീവ ജാഗ്രത നിർദ്ദേശം. ആനക്കര പഞ്ചായത്തിൽ കൂടല്ലൂരിലും മണ്ണിയം പെരുമ്പലത്തുമായി പന്ത്രണ്ടോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു, തുറയാറ്റിൻകുന്ന് ,പെരുമ്പലം പ്രദേശങ്ങളിലെ മൂന്നോളം കുടുംബങ്ങളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട് വയനാട് ഏറ്റവും കൂടുതൽ പ്രളയക്കെടുത്തി ബാധിച്ച ജില്ലയാണ് വയനാട്. ബാണാസുരസാഗർ അണക്കെട്ടിന്റെ നാലു ഷട്ടറുകളും ഉയർത്തിയ നിലയിലാണ്. ഗതാഗതവും തടസപ്പെട്ടതിനെ തുടർന്ന് ജില്ല ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വയനാട്ടിലേക്കുള്ള പ്രധാനപാതയായ താമരശ്ശേരി ചുരത്തിലെ ഏട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. നിലവിൽ പതിനായിരക്കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്. കോഴിക്കോട് മലയോരമേഖയുൾപ്പെട്ട കോഴിക്കോട് ജില്ലയിൽ പലയിടത്തും ഉരുൾപ്പൊട്ടലുണ്ടായി. തിരുവമ്പാടിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മൂന്ന് വീടുകൾ ഒറ്റപ്പെട്ടു. പല സ്ഥലങ്ങളിലും പാലങ്ങളും റോഡും ഒലിച്ചുപോയി. കൊടുവള്ളി, മുക്കം,മാവൂർ ഭാഗങ്ങളിൽ റോഡിൽ വെള്ളം കയറി ഗതാഗത തടസം അനുഭവപ്പെടുന്നുണ്ട്. ജില്ലയിലെ പ്രധാനപുഴകളായ ഇരുവഴഞ്ഞിപ്പുഴ, ചാലിയാർ എന്നിവ കരകവിഞ്ഞ് ഒഴുകുകയാണ്. മലപ്പുറം മലപ്പുറം ജില്ലയിൽ വ്യാപകനാശനഷ്ടമുണ്ടായി. മലപ്പുറം ജില്ലയിൽ ഏഴിടങ്ങളിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. കൃഷിക്കും വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട് എറണാകുളം പെരിയാറിൽ ജലനിരപ്പുണ്ടായതിനെത്തുടർന്ന് ആലുവയിലും വെള്ളപ്പൊക്കമുണ്ടായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് വിമാനത്താവളം താത്ക്കാലികമായി അടച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷൻസ് ഏരിയയിൽ അടക്കം വെള്ളം കയറിയതിനെ തുടർന്നാണ് ഉച്ചയ്ക്ക് രണ്ടു മണി വരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാൻ തീരുമാനിച്ചത്. വിമാനത്താവളത്തിൽ കൺട്രോൾ റൂം തുറന്നു. പത്തനംതിട്ട ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് സുരക്ഷിത പ്രദേശങ്ങളിലേക്ക് മാറാൻ കലക്ടറുടെ നിർദ്ദേശം. ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമല പൂർമായും ഒറ്റപ്പെട്ടു. നിറപുത്തരി ചടങ്ങുകൾക്കായി ശബരിമലയിലേക്ക് തിരിച്ച തന്ത്രിയും കൂട്ടരും വനത്തിൽ കുടുങ്ങിക്കിടക്കുകയാണ്. പമ്പ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ശബരിമലയിലേക്ക് ഭക്തജനങ്ങൾക്ക് വിലക്കേർപ്പെടുത്തി. തിരുവനന്തപുരം കനത്ത മഴയും നീരൊഴുക്കും തുടരുന്നതിനാൽ അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ കൂടുതൽ ഷട്ടറുകൾ ഉയർത്തി. പേപ്പാറ ഡാമിന്റെ നാലു ഷട്ടറുകളിൽ മൂന്നെണ്ണം 50 സെ. മി. ഉയർത്തിയിട്ടുണ്ട്. അരുവിക്കര അണക്കെട്ടിന്റെ 6 ഷട്ടറുകളിൽ 5 എണ്ണം ഉയർത്തി.നെയ്യാർഡാം വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ ഷട്ടറുകൾ ഇനിയും ഉയർത്തേണ്ടി വന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. ആലപ്പുഴ ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. സർവീസുകളടക്കം തടസപ്പെട്ടിട്ടുണ്ട്. ശബരിഗിരി പദ്ധതിയിലെ വിവിധ ഡാമുകൾ തുറന്നിട്ടുണ്ട്. കാസർകോഡ് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡുകളിൽ വെളളം പൊന്തിയതിനാൽ പല ഭാഗങ്ങളിലും ഗതാഗതം തടസപ്പെട്ടു. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;}


from mathrubhumi.latestnews.rssfeed https://ift.tt/2w9lr7R
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages