ജിയോ ജിഗാ ഫൈബര്‍ രജിസ്‌ട്രേഷന്‍ തുടങ്ങി: എങ്ങനെ രജിസ്റ്റര്‍ ചെയ്യാം? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

ജിയോ ജിഗാ ഫൈബര്‍ രജിസ്‌ട്രേഷന്‍ തുടങ്ങി: എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

മുംബൈ: റിലയൻസ് ജിയോയുടെ അതിവേഗ ബ്രോഡ്ബാൻഡായ ജിയോ ജിഗാഫൈബറിന്റെ രജിസ്ട്രേഷൻ തുടങ്ങി. താൽപര്യമുള്ളവർക്ക് മൈജിയോ ആപ്പ് വഴിയും ജിയോ ഡോട്ട്കോം വഴിയും രജിസ്റ്റർ ചെയ്യാം. കൂടുതൽ രജിസ്ട്രേഷൻ ലഭിക്കുന്ന 1,100 നഗരങ്ങളിലാകും ഒരു ജിബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാൻഡ് സേവനം ആദ്യഘട്ടത്തിൽ നൽകുക. വൈ ഫൈ കവറേജ്, ഐപിടിവി, ഡിടുഎച്ച് തുടങ്ങിയ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. റൂട്ടറിനൊപ്പം ജിയോ ജിഗാടിവി സെറ്റ് ടോപ്പ് ബോക്സും കണക്ഷനൊപ്പം നൽകും. 600 ചാനലുകളും ജിയോയുടെ ശേഖരത്തിലുള്ള സിനിമകളും പാട്ടുകളും ഇതിലൂടെ ലഭിക്കും. എങ്ങനെ രജിസ്റ്റർ ചെയ്യാം? മൈജിയോ ആപ്പ് അല്ലെങ്കിൽ ജിയോ ഡോട്ട് കോം തുറക്കുക ഇൻവൈറ്റ് ജിയോ ജിഗാ ഫൈബർ നൗ-ടാബ് ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്താൽ നിങ്ങളുടെ വിവരങ്ങളുള്ള പേജിലെത്തും. ആവശ്യമെങ്കിൽ വ്യക്തിഗത വിവരങ്ങളും വിലാസവും മാറ്റാൻ കഴിയും. അടുത്തതായി തുറന്നുവരുന്ന പേജിൽ നിങ്ങളുടെ മുഴുവൻ പേരും ഫോൺ നമ്പറും നൽകണം. വെബ്സൈറ്റ് വഴിയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ മൊബൈലിൽ ലഭിക്കുന്ന ഒടിപി കൂടി ചേർക്കണം. തുടർന്ന് സബ്മിറ്റ് ചെയ്താൽ അതുവരെ നിങ്ങൾ നൽകിയ വിവരങ്ങൾ തെളിയും ശരിയാണെന്ന് സ്ഥിരീകരിച്ചശേഷം രജിസ്ട്രേഷൻ പൂർത്തിയാക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/2OCqCVo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages