തിരുവനന്തപുരം: രാജ്യത്ത് സ്വാതന്ത്ര്യവും ജനാധിപത്യവും നിലനിൽക്കണമെങ്കിൽ മതനിരപേക്ഷത സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ നേതാക്കൾ വിഭാവനം ചെയ്ത ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ സാധിച്ചിട്ടുണ്ടോയെന്ന് ഈ ആഘോഷ വേളയിൽ ഒരോരുത്തരും പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാജ്യത്തിന്റെ ശക്തി ശ്രോതസ്. അത് സംരക്ഷിക്കാൻ നമ്മൾ പ്രതിജ്ഞബദ്ധരാണെന്നും അദ്ദേഹം ഓർമ്മപെടുത്തി. കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രളയകെടുതിയിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് നിന്നാണ് ഈ ദുരന്തത്തെ അതിജീവിക്കാൻ ശ്രമിക്കുന്നത്. ഒന്നിച്ചു നിന്നാൽ ഏതു കൊടിയ ദുരന്തവും നേരിടാൻ കഴിയുമെന്ന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമതികൾ കാര്യമായ സഹായമെത്തിക്കുന്ന ഘട്ടമാണിത്. ഏതു തുകയും ചെറുതല്ല, വലുതുമല്ല. ഈ ബോധത്തോടെ എല്ലാവരും ആത്മാർത്ഥമായി ഈ രംഗത്ത് സഹായിക്കുകയും സഹകരിക്കുകയും ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയാവട്ടെ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷമെന്നും മുഖ്യമന്ത്രി അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2Mr4AHX
via
IFTTT
No comments:
Post a Comment