എടിഎമ്മില്‍ പണം നിറയ്ക്കല്‍: കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

എടിഎമ്മില്‍ പണം നിറയ്ക്കല്‍: കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

ന്യൂഡൽഹി: എടിഎമ്മിൽ പണം നിറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. രാത്രി ഒമ്പതുമണിക്കുശേഷം എടിഎമ്മുകളിൽ പണം നിറയ്ക്കരുത്. ഗ്രാമപ്രദേശങ്ങളിൽ സമയപരിധി ആറുമണിയാണ്. ഒറ്റ ട്രിപ്പിൽ വാഹനത്തിൽ അഞ്ചുകോടി രൂപയിൽ കൂടുതൽ കൊണ്ടുപോകരുതെന്നും നിർദേശത്തിൽ പറയുന്നു. ആയുധധാരികളായവരുടെ ആക്രമണമുണ്ടായാൽ ചെറുക്കുന്നതിന് പരിശീലനം ലഭിച്ചവർ വാഹനത്തിലുണ്ടാകണം. പണം കൊണ്ടുപോകുന്ന സംഘത്തിന്റെ ആധാർ ഉൾപ്പടെയുള്ള വിവരങ്ങൾ സൂക്ഷിക്കണമെന്നും നിർദേശത്തിൽ പറയുന്നു. സുരക്ഷ അലാം ജിഎസ്എം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓട്ടോ ഡയലർ സംവിധാനം എന്നിവ വാഹനത്തിലുണ്ടാകണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2P7VEFL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages