നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ് പ്രസ് സർവീസുകൾ തിരുവനന്തപുരത്ത് നിന്ന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ് പ്രസ് സർവീസുകൾ തിരുവനന്തപുരത്ത് നിന്ന്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ച സാഹചര്യത്തിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള എയർ ഇന്ത്യാ എക്സ് പ്രസ് വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള ചില സർവീസുകൾ റദ്ദാക്കിയിട്ടുമുണ്ട്. . കൊച്ചി-മസ്ക്കറ്റ്-കൊച്ചി, കൊച്ചി-ദുബായി-കൊച്ചി സർവീസുകളാണ് റദ്ദാക്കിയത്. ഇതിന് പുറമെ, കൊച്ചിയിൽ നിന്ന് അബുദാബിയിലേക്ക് സർവീസ് നടത്തേണ്ടിയിരുന്ന ഐഎക്സ് 419 വിമാനം തിരുവനന്തപുരത്ത് നിന്നായിരിക്കും ടേക്ക് ഓഫ് ചെയ്യുക. അബുദാബിയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോയമ്പത്തൂർ വിമാനത്താവളത്തിലായിരിക്കും ഇറക്കുക. ദോഹയിൽ നിന്ന് നെടുമ്പാശ്ശേരിയിൽ എത്തേണ്ടിയിരുന്ന ഐഎക്സ്-476 വിമാനം തിരുവനന്തപുരത്തും. അബുദാബിയിൽ നിന്നും കൊച്ചിയിൽ എത്തേണ്ടിയിരുന്ന ഐഎക്സ് 452 വിമാനം കോഴിക്കോട് വിമാനത്താവളത്തിലുമായിരിക്കും ഇറക്കുകയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2OBMcti
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages