നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി;'യു.പി.എ വേഗമായിരുന്നെങ്കില്‍ വളരാന്‍ ദശകങ്ങളെടുത്തേനെ' - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി;'യു.പി.എ വേഗമായിരുന്നെങ്കില്‍ വളരാന്‍ ദശകങ്ങളെടുത്തേനെ'

ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ എൻ.ഡി.എ സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2013 ലേയും ഇന്നത്തേയും സാഹചര്യങ്ങൾ വിലയിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ വേഗമായിരുന്നെങ്കിൽ ഇന്ത്യ വളരാൻ ദശകങ്ങളെടുത്തേനെയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. യു.പി.എയുടെ വേഗതയായിരുന്നുവെങ്കിൽ രാജ്യമെമ്പാടും ശൗചാലയങ്ങൾ നിർമിക്കാൻ നൂറ്റാണ്ടുകളും വൈദ്യുതി എത്തിക്കാൻ ദശകങ്ങളും പാചകവാതകം നൽകാൻ ഒരു നൂറ്റാണ്ടും രാജ്യമെമ്പാടും ഒപ്റ്റിക് ഫൈബർ കേബിളിടാൻ നിരവധി തലമുറകൾ കാത്തിരിക്കേണ്ടിയുംവന്നേനെയെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ പ്രളയക്കെടുതിയിൽ വലയുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. പ്രളയക്കെടുതിൽ എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പമാണ് എന്റെ ചിന്തകളെന്നും അദ്ദേഹം പറഞ്ഞു. 2022ൽ രാജ്യം ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രഖ്യാപിച്ച മോദി സാധാരണക്കാർക്കായി പ്രധാമന്ത്രി ജൻ ആരോഗ്യ അഭിയാൻ എന്ന ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. അടുത്ത മാസം 25 ന് പദ്ധതി നിലവിൽ വരും. പദ്ധതി പ്രകാരം 10 കോടി മുതൽ 50 കോടി വരെ ആളുകൾക്ക് അഞ്ച് ലക്ഷം വരെയുള്ള ആരോഗ്യ പരിരക്ഷ ലഭിക്കും. മുത്തലാഖ് നിരോധന നിയമത്തെക്കുറിച്ച് സൂചിപ്പിച്ച പ്രധാനമന്ത്രി സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിച്ച നിയമ നിർമാണത്തെ ചിലർ തടസ്സപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി. സുപ്രീം കോടതിയിൽ മൂന്ന് വനിതാ ജഡ്ജിമാർ ഉള്ളതിൽ അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വനിതാ മന്ത്രിമാർ മന്ത്രിസഭയിൽ എത്തുന്നത് ആദ്യമായാണെന്നും സൂചിപ്പിച്ചു. കള്ളപ്പണത്തിനെതിരെയുള്ള നടപടികൾ തുടരുമെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി 90,000 കോടി കള്ളപ്പണം തിരിച്ചുപിടിച്ചുവെന്നും അറിയിച്ചു. 2014 ൽ താൻ സ്വച്ഛ് ഭാരത് പദ്ധതി പ്രഖ്യാപിച്ചപ്പോൾ പലരും ചിരിച്ചു. എന്നാൽ അത് കൊണ്ട് ലക്ഷക്കണക്കിന് കുട്ടികൾ ആരോഗ്യത്തോടെ ജീവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അംബ്ദേക്കർ നമുക്ക് നൽകിയ ഭരണഘടനയിൽ എല്ലാവർക്കും തുല്യനീതി ഉറപ്പുവുത്തുന്നുണ്ട്. ഇക്കാര്യം നമ്മൾ ഉറപ്പ് വരുത്തിയെങ്കിലെ ഇന്ത്യക്ക് വികസിക്കാനാകു. രാജ്യാന്തര സോളാർ സംഘത്തെ ഇപ്പോൾ നയിക്കുന്നത് ഇന്ത്യയാണ്.ലോകത്ത് ഇന്ത്യയുടെ ശബ്ദം കേട്ടുതുടങ്ങി. പല പ്രധാനപ്പെട്ട സംഘടനകളുടേയും പ്രധാന സ്ഥാനങ്ങളിൽ ഇന്ത്യക്കാരെത്തി. ഈ സംഘടനകൾ മുമ്പ് നമുക്ക് മുന്നിൽ വാതിലടച്ചിരുന്നവയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ത്രിപുരയും മേഘാലയയും അരുണാചൽ പ്രദേശും ചരിത്രത്തില്ലാത്ത തരത്തിലുള്ള സമാധനമാണ് ഇപ്പോൾ അനുഭവിക്കുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2Mmrss9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages