ന്യൂഡൽഹി: സ്വാതന്ത്ര്യദിന സന്ദേശത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആയുഷ്മാൻഭാരത്-നാഷണൽ ഹെൽത്ത് പ്രൊട്ടക്ഷൻ സ്കീം പ്രഖ്യാപിച്ചു. സെപ്റ്റംബർ 25ന് നിലവിൽ വരുന്ന പദ്ധതിപ്രകാരം അഞ്ചുലക്ഷം രൂപവരെ സൗജന്യമായി ചികിത്സ നടത്താം. കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. പത്തുകോടിയോളംവരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ 50 കോടി പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. എങ്ങനെ പദ്ധതിയിൽ ചേരാം: ആയുഷ്മാൻ ഭാരത് വെബ്സൈറ്റിൽ(https://abnhpm.gov.in/) ലോഗിൻ ചെയ്യുക ഡൗൺലോഡ് ബെനെഫിഷറി ലിസ്റ്റ് ഡൗൺ ലോഡ് ചെയ്യുക നിങ്ങളുടെ താമസ സ്ഥലത്തിന് യോജിച്ച റൂറൽ അല്ലെങ്കിൽ അർബൻ തിരഞ്ഞെടുക്കുക. ഒറ്റത്തവണ പാസ് വേഡ് ലഭിക്കുന്നതിനായി മൊബൈൽ നമ്പർ നൽകുക. ഒടിപി നൽകിയാൽ ലിസ്റ്റ് ഡൗൺലോഡ് ചെയ്യാനാകും ഭാവിയിലെ ആവശ്യത്തിനായി ലിസ്റ്റ് സേവ് ചെയ്തു വെയ്ക്കുക. ആശുപത്രിയിൽ കിടത്തി ചികിത്സക്കും മരുന്നുകൾക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാകുക. സർജറി, മരുന്നുകൾ, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചെലവുകൾ പദ്ധതിയുടെ ഭാഗമാണ്. പാവപ്പെട്ടവരെയും ഗ്രാമങ്ങളിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെയും നഗരങ്ങളിലെ തൊഴിലാളികളെയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.ഗ്രാമീണ മേഖലയിലെ 8.03 കോടി ആളുകളും നഗരങ്ങളിലെ 2.33 കോടി പേരും പദ്ധതിയുടെ പരിധിയിൽവരും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. എന്നാൽ പല സംസ്ഥാനങ്ങളും പദ്ധതിയുടെ ഭാഗമായിട്ടില്ലെന്നാണ് സൂചന. കേരളം, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇനിയും പദ്ധതിയുമായി സഹകരിക്കാത്തത്. ഒഡീഷയാകട്ടെ പദ്ധതിയുടെ ഭാഗമാകാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം, 22 സംസ്ഥാനങ്ങൾ പദ്ധതിക്ക് സന്നദ്ധമാണെന്ന് അറയിച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2PaWkKG
via
IFTTT
No comments:
Post a Comment