തന്റെ സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചെന്ന് പ്രധാനമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, August 15, 2018

തന്റെ സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: പുതിയ സാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കിയതോടെ അടുത്ത മൂന്ന് പതിറ്റാണ്ട് ആഗോള സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ ഇന്ത്യയുടെ പങ്ക് നിർണായകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി.എസ്.ടി. ഉൾപ്പെടെയുള്ള ഘടനാപരമായ മാറ്റങ്ങളുടെ ഫലമായി ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഉയർത്തെഴുന്നേറ്റെന്നും ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും മോദി പറഞ്ഞു. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. ദുർബലമായിരുന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ലോകത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയാക്കാൻ കഴിഞ്ഞ നാല് വർഷമായി സർക്കാർ കൈക്കൊണ്ട പരിഷ്കരണങ്ങളും നേട്ടങ്ങളും മോദി വിശദീകരിച്ചു. 2014 വരെ ലോകത്തിലെ ഏറ്റവും ദുർബലമായ സമ്പദ്വ്യവസ്ഥകളുടെ പട്ടികയിലായിരുന്ന ഇന്ത്യയെ ഇന്ന് ശതകോടികൾ നിക്ഷേപിക്കാവുന്ന സുരക്ഷിത മേഖലയായാണ് ലോകരാജ്യങ്ങൾ കാണുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരിഷ്കരണം, പ്രവർത്തനം, പരിവർത്തനം എന്നതാണ് വികസന കാര്യങ്ങളിൽ സർക്കാരിന്റെ ആപ്തവാക്യം. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള ചുവപ്പുനാട സർക്കാർ ഇല്ലാതാക്കായെന്നും മോദി കൂട്ടിച്ചേർത്തു. Content Highlights:Sleeping Elephant is Now up and Running: PM Narendra Modi on State of Indian Economy


from mathrubhumi.latestnews.rssfeed https://ift.tt/2KVBHie
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages