ന്യൂഡൽഹി: ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാഷ്ട്രമാകാൻ ഇന്ത്യ. 2022ലോ സാധിക്കുമെങ്കിൽ അതിന് മുമ്പ് തന്നെയോ ഇന്ത്യ ബഹിരാകാശത്തേക്ക് ആളെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന ആഘോഷ പരിപാടിയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. ഇന്ത്യ സമർഥരായ ശാസ്ത്രജ്ഞരിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ചെങ്കോട്ടയിൽ നിന്ന് നിങ്ങൾക്ക് ഒരു നല്ല വാർത്ത തരാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യ ബഹിരാകാശ മേഖലയിൽ എക്കാലവും മുൻപന്തിയിലാണ്. 2022ൽ ഇന്ത്യ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കയ്യിൽ ത്രിവർണ പതാകയുമായി ഒരു ഇന്ത്യക്കാരനോ ഇന്ത്യക്കാരിയോ ബഹിരാകാശത്ത് ഉണ്ടാകും. 2022ഓടെ നടപ്പാക്കാനുദ്ദേശിക്കുന്ന ഐസ്.ആർ.ഒയുടെ ഗഗൻയാൻ പദ്ധതിയേക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഒറ്റ വിക്ഷേപണത്തിൽ 100 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച് രാജ്യത്തിന് അഭിമാനമായ ഐ.എസ്.ആർ.ഒയെ മോദി അഭിനന്ദിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ നാഴികക്കല്ലുകളായ ഐസ്.ആർ.ഒയുടെ ചൊവ്വാ ദൗത്യമായ മംഗൾയാൻ, ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ നാവിക് എന്നിവയേക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. Content Highlights: Mission Gaganyaan - an Indian will be sent to space by 2022; PM Narendra Modi on Independence Day Speech
from mathrubhumi.latestnews.rssfeed https://ift.tt/2Bcw7IK
via
IFTTT
No comments:
Post a Comment